Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാലൂക്ക്​ ആശുപത്രിയിൽ...

താലൂക്ക്​ ആശുപത്രിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറ്റൻഡർക്ക്​ കഠിന തടവ്​

text_fields
bookmark_border
Rape
cancel
കൊ​ച്ചി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ 17കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​റ്റ​ൻ​ഡ​ർ​ക്ക്​ ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വ്. അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ ഗ്രേ​ഡ്​-​ര​ണ്ട്​ അ​റ്റ​ൻ​ഡ​റാ​യി​രു​ന്ന തൃ​ശൂ​ർ ആ​ളൂ​ർ പ​ന​പ്പി​ള്ളി തു​രു​ത്തി​പ​റ​മ്പ്​ വീ​ട്ടി​ൽ വി​ജ​യ​നെ​യാ​ണ്​ (52) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (കു​ട്ടി​ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മം പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി) ജ​ഡ്​​ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ്​ ശി​ക്ഷി​ച്ച​ത്. സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, പോ​ക്​​സോ ആ​ക്​​ടി​ലെ ഒ​മ്പ​താം വ​കു​പ്പ്​ എ​ന്നി​വ പ്ര​കാ​രം 12 വ​ർ​ഷം ക​ഠി​ന ത​ട​വ്​ വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച്​ ഏ​ഴു​വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. ര​ണ്ട്​ വ​കു​പ്പു​ക​ളി​ലു​മാ​യി 25,000 രൂ​പ പി​ഴ അ​ട​ക്ക​ണം. പി​ഴ അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യാ​ൽ അ​ഞ്ചു​മാ​സം​കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 

കോ​ള​ജി​ൽ​വെ​ച്ച്​ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ 2014 ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ പെ​ൺ​കു​ട്ടി കൂ​ട്ടു​കാ​രി​ക്കൊ​പ്പം അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന പെ​ൺ​കു​ട്ടി​യെ ഡ്ര​സി​ങ്​ റൂ​മി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ പ്ര​തി മേ​ശ​യി​ൽ കി​ട​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്. പെ​ൺ​കു​ട്ടി കൂ​ട്ടു​കാ​രി​ക്കൊ​പ്പം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ങ്ക​മാ​ലി പൊ​ലീ​സാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഭാ​ര്യ​യും ചെ​റി​യ കു​ട്ടി​ക​ളു​മു​ള്ള ത​േ​ന്നാ​ട്​ ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്ന്​ പ്ര​തി ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. ആ​ശ്ര​യ​മാ​വേ​ണ്ട ജീ​വ​ന​ക്കാ​ര​ൻ​ത​ന്നെ ഇൗ ​പ്ര​വൃ​ത്തി ചെ​യ്​​ത​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgovt hospitalrape attemptmalayalam newscollege student
News Summary - rape attempt on college student in govt hospital- Kerala news
Next Story