Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോയില്‍ യാത്ര...

ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ പിടിയില്‍, ഓട്ടോ തകര്‍ത്തു

text_fields
bookmark_border
ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ പിടിയില്‍, ഓട്ടോ തകര്‍ത്തു
cancel

നാദാപുരം: പാറക്കടവില്‍ ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പിടിയിലായി. ഓട്ടോ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പാറക്കടവിലെ കോമ്പിപൊന്നങ്കോട്ട് സമീറിനെ പൊലീസ് പിടികൂടി. പാറക്കടവില്‍നിന്ന് നാദാപുരത്തേക്കുള്ള യാത്രക്കിടെ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഓട്ടോ പാറക്കടവ് പാലത്തില്‍ എത്തിയതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. ഇതിനിടെ ബഹളം വെച്ച് വിദ്യാര്‍ഥിനി രക്ഷപ്പെടാന്‍ ഓട്ടോയില്‍നിന്ന് ചാടുകയും പിന്നാലെ എത്തിയ മറ്റൊരു ഓട്ടോ ഡ്രൈവര്‍ ഇത് കണ്ട് വിദ്യാര്‍ഥിനിയെ ഇയാളില്‍നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. ഇതിനിടെയാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തത്. സ്ഥലത്തത്തെിയ പൊലീസ് സമീറിനെ പിടികൂടി. നാദാപുരം ഗവണ്‍മെന്‍റ് താലൂക്ക്  ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempt
News Summary - rape attempt aganist student
Next Story