കോവിഡ് കെയർ സെൻററിൽ പീഡനം; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്
text_fieldsപത്തനംതിട്ട: ആങ്ങമൂഴിയിലെ കോവിഡ് കെയർ സെൻററിൽ വളൻറിയറായിരിക്കെ ഡി.വൈ.എഫ്.ഐ നേതാവ് താൽക്കാലിക ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകിയായിരുന്നു മൂന്ന് മാസത്തോളമായി പീഡനമെന്ന് യുവതി കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ സീതത്തോട് സ്വദേശിയായ ഇയാൾ ഒളിവിൽപോയി.
ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമാണിയാൾ. യുവതിയുടെ പരാതി മുന്നിൽകണ്ട് പ്രതിയെ കുറച്ചുദിവസം മുമ്പ് പാർട്ടി ഭാരവാഹിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.