Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right16കാ​രി​ക്ക്​ പീ​ഡ​നം:...

16കാ​രി​ക്ക്​ പീ​ഡ​നം: അ​റ​സ്റ്റി​ലാ​യ​ത്​ 13 പേ​ര്‍

text_fields
bookmark_border
rape
cancel

റാ​ന്നി: പെ​രു​നാ​ട്ടി​ല്‍ 16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 13 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ അ​റി​യി​ച്ചു. കേ​സി​ന്റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ണ്‍കു​ട്ടി​യെ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പു​ന​ര​ധി​വ​സി​പ്പി​ച്ചു. 19 പേ​രു​ള്ള പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ മ​റ്റ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും ചാ​ര്‍ജ്ഷീ​റ്റ് സ​മ​ര്‍പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​രി​ച​യം വ​ഴി സൗ​ഹൃ​ദം ന​ടി​ച്ചാ​ണ് പ്ര​തി​ക​ള്‍ പെ​ണ്‍കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളാ​ണ് പ്ര​തി​ക​ള്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സു​ര​ക്ഷ ഉ​റ​പ്പാ​കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ക​മീ​ഷ​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു. അ​ധ്യാ​പ​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍, അം​ഗ​ൻ​വാ​ടി​ക​ള്‍, കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഐ.​സി.​ഡി.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ശി​ശു സം​ര​ക്ഷ​ണ മാ​പ്പി​ങ്ങി​നും ശി​പാ​ര്‍ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മീ​ഷ​ന്‍ അം​ഗം എ​ന്‍. സു​ന​ന്ദ, റാ​ന്നി ഡി​വൈ.​എ​സ്.​പി ആ​ര്‍. ബി​നു, പെ​രു​നാ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​ബി​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanniPathanamthitta NewsRapeArrest
News Summary - Rape-Arrest-Ranni
Next Story