നഗ്നചിത്രങ്ങളെടുത്ത് ഭീഷണി: രണ്ട് പ്രതികൾക്ക് മൂന്നുവർഷം വീതം കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: ജില്ലയിലെ പ്രമുഖ എയ്ഡഡ് സ്കൂളിലെ അധ്യാപകെൻറ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി കാറും മൊബൈലും പണവും കവർന്ന കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് മൂന്നുവർഷം വീതം കഠിനതടവും 50,000 രൂപ പിഴയും. പിഴ ഒടുക്കിയിെല്ലങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പത്തനംതിട്ട കോഴഞ്ചേരി വഴിഞ്ഞാണത്ത് വീട്ടിൽ റെജി ജോർജ്, കോഴഞ്ചേരി തോമയിൽ വീട്ടിൽ രഞ്ജിത് എന്നിവരെയാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഒന്നാം പ്രതി ഉൾപ്പെടെ മറ്റ് നാലുപ്രതികൾ ഒളിവിലാണ്.
2010 േമയ് 31നാണ് കേസിനാസ്പദമായ സംഭവം. കേസിലെ ആറാം പ്രതി മോളിയുടെ മകെൻറ അധ്യാപകനായിരുന്നു പരാതിക്കാരൻ. മകെൻറ പഠനനിലവാരം അന്വേഷിക്കാനെന്ന വ്യാജേന അധ്യാപകനെ താൻ താമസിക്കുന്ന വീട്ടിലേക്ക് ഇവർ വിളിച്ചുവരുത്തി. ഇദ്ദേഹം എത്തിയതിന് പിന്നാലെ, മുൻകൂട്ടി തീരുമാനിച്ച പ്രകാരം മറ്റു പ്രതികളെ മോളി വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മോളിയോടൊപ്പം അധ്യാപകെൻറ നഗ്നചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി എ.ടി.എം കാർഡ് പിടിച്ചുവാങ്ങി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, അധ്യാപകെൻറ കാർ വിറ്റതായി വ്യാജരേഖ ഉണ്ടാക്കി കൈവശപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.
12 സാക്ഷികളെ വിസ്തരിച്ച കേസിൽ 21 തൊണ്ടിമുതലുകളും 12 രേഖകളും വിചാരണവേളയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
