പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: പാസ്റ്റർക്ക് ഇരട്ട ജീവപര്യന്തം
text_fieldsതൊടുപുഴ: ഒമ്പതു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർ പത്തനം തിട്ട തണ്ണിത്തോട് തോസലാടിയിൽ ഷിബുവിന് (33) ഇരട്ട ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പ ിഴയും ശിക്ഷ. തൊടുപുഴ പോക്േസാ കോടതി സ്പെഷൽ ജഡ്ജി കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒരുവർഷമായി പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് കണ്ടെത്തിയത്.
പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി 372 (2) (i) (n) വകുപ്പുപ്രകാരം ഇരട്ട ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
