പീഡനം: ഒളിവിൽ കഴിഞ്ഞ പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ
text_fieldsഅഷറഫ്
കോഴിക്കോട്: 17കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ. പേരാമ്പ്ര ചേനോളി ചാലിക്കര കോമത്ത് രവീന്ദ്രനെന്ന അഷ്റഫിനെയാണ് പയ്യന്നൂർ പൊലീസ് കോഴിക്കോട്ട് അറസ്റ്റ് ചെയ്തത്.
പലയിടങ്ങളിലും കോമത്ത് രവീന്ദ്രൻ, അഷറഫ്, അൻവർ, വിഷ്ണു, കൃഷ്ണദാസ് പേരാമ്പ്ര, വിഷ്ണുദാസ്, അബ്ദുൽ റസാക്ക് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിവിധയിടങ്ങളിൽ സ്ത്രീകൾക്ക് വാഗ്ദാനങ്ങൾ നൽകി വ്യാജ വിലാസത്തിൽ നിരവധി വിവാഹം കഴിച്ച്, വിവാഹത്തിന് ശേഷം അവരുടെ സ്വർണാഭരണങ്ങളും പണവും സ്വത്തുക്കളും സ്വന്തമാക്കുന്നതാണ് ഇയാളുടെ രീതി. വിവിധ ജില്ലകളിലായി 15ഓളം കേസിൽ പ്രതിയാണ്. 1988ൽ അഞ്ച് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നിവിടങ്ങളിൽ പല വേഷങ്ങളിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത പ്രതി കണ്ണൂർ ജയിലിൽ. എ.എസ്.ഐ രത്നാകരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.കെ. വിജിത്ത്, അബ്ദുൽ റസാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

