Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനക്കേസിൽ വിധി പറയാനിരിക്കെ പ്രതി ജീവനൊടുക്കി

text_fields
bookmark_border
പീഡനക്കേസിൽ വിധി പറയാനിരിക്കെ പ്രതി ജീവനൊടുക്കി
cancel

മഞ്ചേരി: വ്യാഴാഴ്ച വിധി പറയാനിരുന്ന പീഡനക്കേസിലെ പ്രതി ജീവനൊടുക്കി. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പുളിക്കലകത്ത് വീട്ടിൽ അബ്​ദുൽ റസാഖിനെയാണ്​ (58) വീട്ടിൽ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്. 

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 2013 മാർച്ചിലാണ്‌ ഇയാളെ തിരൂരങ്ങാടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. വ്യാഴാഴ്ച കേസ് പരിഗണനക്കെടുത്ത ഘട്ടത്തിൽ പ്രതിഭാഗം അഭിഭാഷകൻ പ്രതി മരിച്ച വിവരം കോടതിയെ അറിയിക്കുകയായിരുന്നു. 

മഞ്ചേരി ജില്ല അഡീഷനൽ സെഷൻസ്​ ഒന്നാം അതിവേഗ കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. സാക്ഷി വിസ്താരവും എതിർ വിസ്താരവും പൂർത്തിയായതാണ്. 14 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും പരിശോധിച്ചു. പ്രതി മരിച്ചതോടെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കാനായി കേസ് മേയ് 17ലേക്ക് മാറ്റി.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rape accused kill himself in verdict day -kerala news
Next Story