Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
കല്ലമ്പലം: മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കരവാരം തലവിളമുക്ക് കൊക്കോട്ടുകുന്ന് ഷിബിന മൻസിലിൽ നിസാർ (41) ആണ് അറസ്റ്റിലായത്.
കുട്ടി ദേഹാസ്വാസ്ഥ്യം കാട്ടിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് ഡോക്ടറുടെ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നറിയുന്നത്. രക്ഷാകർത്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

