ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsറാന്നി: വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പി ച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഖ്യപ്രതി അടക്കം രണ്ട് പേർക്കായുള്ള അന്വേഷണം തുടങ ്ങി. ഫോൺ വഴി സൗഹൃദം ഉണ്ടാക്കിയായിരുന്നു പെൺകുട്ടികളെ വലയിലാക്കിയത്. വെച്ചൂച്ചിറ സ്വദേശി റോഷൻ, കക്കുടമൺ സ്വദേശി രജീഷ് എന്നിവരും പെൺകുട്ടിയോട് ലൈഗിംകചുവയോടെ സംസാരിച്ചതിന് ജോബിനുമാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി ലാൽരാജ്, പെൺകുട്ടികളെ ഓട്ടോയിൽ കൊണ്ടുപോയ ഡ്രൈവർ അമൽ എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർഥിനിയായ കുട്ടിയോട് മൊബൈൽ ഫോണിൽ സൗഹൃദം സ്ഥാപിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ബന്ധുവായ കുട്ടിയെയും പീഡനത്തിനിരയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
