റാന്നി ഇരട്ടക്കൊല: മുഖ്യപ്രതി റിമാൻഡിൽ
text_fieldsതിരുവനന്തപുരം: റാന്നി ഇരട്ടക്കൊലപാതകക്കേസിൽ ജാമ്യംനേടി ഒളിവിൽപോയി പിടിയിലാ യ ഒന്നാംപ്രതി ഫക്രുദീനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉത്തർപ്രദേശ് സ്വദേശി ഫക്രുദീനെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. മറ്റ് രണ്ട് പ്രതികളായ ഇല്ലിയാസ് അലി, സമീർ എന്നിവർ റിമാൻഡിലാണ്.
2014 ഡിസംബർ 16നാണ് വയോധിക ദമ്പതികളായ ജോർജ് ജോൺ, കുഞ്ഞുഞ്ഞമ്മ ജോൺ എന്നിവർ കൊല്ലപ്പെട്ടത്. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു എന്നായിരുന്നു ലോക്കൽ പൊലീസിെൻറ കണ്ടെത്തൽ. എന്നാൽ, ദമ്പതികളുടെ മകൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.
