സുഹൃത്തുക്കൾ കോഴിഫാമിൽ മരിച്ചനിലയിൽ; വൈദ്യുതാഘാതമേറ്റതാണെന്ന് സംശയം
text_fieldsറാന്നി: സുഹൃത്തുക്കളെ ചെറുകുളഞ്ഞി ജണ്ടായിക്കലുള്ള കോഴിഫാമിൽ മരിച്ചനിലയിൽ കണ്ടെത്തി. ജണ്ടായിക്കൽ കാവുംതലക് കൽ പരേതനായ കെ.എസ്. ഗീവർഗീസിെൻറയും കുഞ്ഞമ്മ വർഗീസിെൻറയും മകൻ നിജിൽ വർഗീസ് (33), മുഴിക്കൽ പുതുപറമ്പിൽ സോമൻ-രത്നമ ്മ ദമ്പതികളുടെ മകൻ ബൈജു (40) എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നിജിൽ, ജണ്ടായിക്കൽ പാരുമലയിൽ സനു മാത്യു എന്നിവർ ചേർന്ന് നടത്തുന്ന കോഴിഫാമിൽനിന്ന് ഷോക്കേറ്റാണ് മരണമെന്ന് കരുതുന്നു. അഞ്ചുവർഷമായി നിജിൽ കോഴിവളർത്തൽ കേന്ദ്രം നടത്തിവരുകയായിരുന്നു. നിജിലിെൻറ അയൽവാസിയും സുഹൃത്തുമായിരുന്ന ബൈജു വിദേശത്തായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ഇരുവരും ഫാമിലേക്കുപോയെന്നാണ് വീട്ടുകാർ പറയുന്നത്.
നിജിലിനെ അന്വേഷിച്ച് രാവിലെ എത്തിയ സനു മാത്യുവാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ഈ ഭാഗങ്ങളിൽ കനത്തമഴ പെയ്തിരുന്നു. ആ സമയത്താകാം അത്യാഹിതമെന്ന് കരുതുന്നു. റാന്നി എസ്.ഐ അനീഷ്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ച് മൃതദേഹങ്ങൾ പോസ്റ്റ്േമാർട്ടത്തിനയച്ചു. നിജിൽ അവിവാഹിതനാണ്. ബൈജുവിെൻറ ഭാര്യ സൗമ്യ വിദേശത്താണ്. ഏകമകൾ ഗൗരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
