രഞ്ജിത്തിന്‍റെ അറസ്റ്റ് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല, ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവർ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുവെന്നും പാർവതി തിരുവോത്ത്
text_fieldsകൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്‍റെ അറസ്റ്റ് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതെന്നും താരം പറഞ്ഞു. സിനിമയിലെ അതിക്രമങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നുണ്ടെന്നും 'ഞാൻ മടുത്തുപോയി' എന്ന കരീന കപൂറിന്റെ പ്രശസ്തമായ വാക്കുകൾ കടമെടുത്തുകൊണ്ട് പാർവതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷത്തോളം മൂടിവെച്ചതു കൊണ്ടാണ് കുറ്റവാളികൾക്ക് ശിക്ഷയെക്കുറിച്ച് ഭയമില്ലാതായത്. നിലവിൽ നടക്കുന്ന ശിക്ഷാ നടപടികൾ വെറും പ്രഹസനമാണെന്നും പരാതി നൽകുന്ന നിമിഷം സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നിന്ന് പുറത്തുപോകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പാർവതി വിമർശിച്ചു. സിനിമ സെറ്റുകളിൽ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി (ഐ.സി.സി) നിർബന്ധമാക്കാൻ ഡബ്ല്യു.സി.സി കഠിനാധ്വാനം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ്ങിനിടെ കാരവനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ഫെഫ്ക സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

