Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രൺജിത് ശ്രീനിവാസൻ വധം: ശിക്ഷവിധി ഇന്ന്, ആലപ്പുഴയില്‍ ജാഗ്രത

text_fields
bookmark_border
Ranjith Srinivasan murder case
cancel
camera_alt

രൺജിത് ശ്രീനിവാസൻ

മാ​​വേ​​ലി​​ക്ക​​ര: ബി.​​ജെ.​​പി നേ​​താ​​വും ഒ.​​ബി.​​സി മോ​​ർ​​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്ന അ​​ഡ്വ. ര​​ൺ​ജി​​ത്​ ശ്രീ​​നി​​വാ​​സ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി പ​റ​യും.

വ്യാ​ഴാ​ഴ്ച പ്ര​തി​ക​ളു​ടെ വാ​ദം കേ​ട്ട മാ​​വേ​​ലി​​ക്ക​​ര അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി വി.​​ജി. ശ്രീ​​ദേ​​വി കേ​സ് വി​ധി പ​റ​യാ​ൻ ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 20ന് ​കേ​സി​ലെ 15 പ്ര​തി​ക​ളും കു​​റ്റ​​ക്കാ​​രാ​​ണെ​​ന്ന് കോ​​ട​​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി കോ​ട​തി പ്ര​തി​ക​ളു​ടെ ഭാ​ഗം കേ​ട്ടു. ഇതോടെ, വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranjith Srinivasan murder: Sentencing today
Next Story