Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിലിൽനിന്ന്​...

കുടിലിൽനിന്ന്​ ഐ.ഐ.എമ്മിൽ എത്തിയ രഞ്​ജിത് ഇടതുസർക്കാറിന്‍റെ നിയമന അട്ടിമറിയുടെ ഇര; 'സർക്കാർ നിയമിച്ചത്​ പാർട്ടി യോഗ്യതയുള്ളയുള്ളവരെ'

text_fields
bookmark_border
കുടിലിൽനിന്ന്​ ഐ.ഐ.എമ്മിൽ എത്തിയ രഞ്​ജിത് ഇടതുസർക്കാറിന്‍റെ നിയമന അട്ടിമറിയുടെ ഇര; സർക്കാർ നിയമിച്ചത്​ പാർട്ടി യോഗ്യതയുള്ളയുള്ളവരെ
cancel
camera_alt

രഞ്​ജിത്​ ആർ പാണത്തൂരിന്‍റെ വീട്​. ഉൾച്ചിത്രത്തിൽ രഞ്​ജിത്​

കോഴിക്കോട്​: മൺകുടിലിൽനിന്ന്​ പ്രതിസന്ധികളോട്​ പടവെട്ടി ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസറായ രഞ്​ജിത് ആർ. പാണത്തൂർ കാലിക്കറ്റ്​ സർവകലാശാലയിലെ നിയമന അട്ടിമറിയുടെ ഇരയെന്ന്​ വെളിപ്പെടുത്തൽ. ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച്​, പിന്നീട്​ സാഹചര്യങ്ങളോട്​ പൊരുതി ഐ.ഐ.എം വരെ എത്തിയ ജീവിതാനുഭവം രഞ്​ജിത്​ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ കുറിപ്പിന്​​ വൻ സ്വീകാര്യതയാണ്​ സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്​. ഇതിനുപിന്നാ​െലയാണ്​ കാലിക്കറ്റ് സർവകലാശാലയിൽ ഇടതുസർക്കാറിന്‍റെ നേതൃത്വത്തിൽ നടന്ന നിയമന അട്ടിമറിക്ക്​ രഞ്​ജിത്​ ഇരയാക്കപ്പെട്ട വിവരം കെ. സന്തോഷ്​ കുമാർ ഫേസ്​ബുക്കിൽ ബങ്കുവെച്ചത്​.

രഞ്​ജിത്തിനെ അഭിനന്ദിച്ച്​ ധനമന്ത്രി ഡോ. തോമസ്​ ഐസക്​ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്​ മറുപടിയായാണ്​ സന്തോഷ്​ കുമാർ നിയമന അട്ടിമറി വിവരം ചൂണ്ടിക്കാട്ടിയത്​. യൂനിവേഴ്‌സിറ്റി അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്കുകാരനായിരുന്നു രഞ്​ജിത്​. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകിയില്ല. കാലിക്കറ്റ് സർവകലാശാല നിയമനങ്ങളിൽ അട്ടിമറി നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് തോമസ്​ ഐസക്​ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണെന്ന്​ സന്തോഷ്​ പറഞ്ഞു.


സന്തോഷ്​ കുമാറിന്‍റെ കുറിപ്പിന്‍റെ പൂർണ രൂപം:

പ്രിയ ഡോ. തോമസ് ഐസക്,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് താങ്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവകലാശാലയിൽ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും (റിസർവേഷൻ റോസ്റ്റർ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നൽകാതെ 'പാർട്ടി യോഗ്യതയുള്ള' പലർക്കുമാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് വന്നു.

മുസ്​ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ Dr. P M Rasheed Ahammad ആണ് കേസ് ഫയൽ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും "മതിയായ യോഗ്യരായവർ" ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാൾ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ T S Syam Kumar പോലുള്ളവർ അന്ന് ഇന്റർവ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുകയായിരുന്നു. നിങ്ങൾ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ.

സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകൾ. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്‍റെ ശാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaaciimBackdoor AppointmentsldfRanjith r panathur
News Summary - Ranjith r panathur is the victim of the Left government's backdoor recruitment
Next Story