Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ranjith and mg sreekumar
cancel
Homechevron_rightNewschevron_rightKeralachevron_rightരഞ്ജിത്ത്​ ചലച്ചിത്ര...

രഞ്ജിത്ത്​ ചലച്ചിത്ര അക്കാദമി ചെയർമാൻ; സർക്കാർ ഉത്തരവായി, എം.ജി. ശ്രീകുമാറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല

text_fields
bookmark_border

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. സംവിധായകൻ കമലിന് പകരമാണ് നിയമനം.

അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല.

സി.പി.എം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരി​ഗണിക്കാൻ തീരുമാനം എടുത്തത്.

നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. നടി കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.

ചെയർമാനായി ഗായകൻ എം.ജി. ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനമാണ്​ ഉയർന്നത്​. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക്​ വേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ്​ ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chalachithra Academy
News Summary - Ranjith Chalachithra Academy Chairman; By order of the Government
Next Story