Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപ്...

ദിലീപ് വിമാനത്തിലുണ്ടെങ്കിൽ താൻ എടുത്തു ചാടണോയെന്ന് രഞ്ജിത്ത്

text_fields
bookmark_border
ദിലീപ് വിമാനത്തിലുണ്ടെങ്കിൽ താൻ എടുത്തു ചാടണോയെന്ന് രഞ്ജിത്ത്
cancel
Listen to this Article

തിരുവനന്തപുരം: ദിലീപ് താനും കൂടി ഒരു വിമാനത്തിലുണ്ടായിരുന്നുവെങ്കിൽ ഞാൻ എടുത്ത് ചാടണോയെന്ന് രഞ്ജിത്ത്. ദിലീപും രഞ്ജിത്തും മധുപാലും ചേർന്ന് ഒരു പരിപാടിയിൽ പ​ങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്. ദിലീപിന്റെ വീട്ടിൽ ചായക്കുടിക്കാനല്ല പോയത്. ഫിയോകിന്റെ പ്രതിനിധികൾ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്.

ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തും നടൻ ദിലീപും വേദി പങ്കിട്ടിരുന്നു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു. രഞ്ജിത്തിനേയും മധുപാലിനേയും അനുമോദിക്കാനാണ് ഫിയോക് യോഗം സംഘടിപ്പിച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാനായതിനുശേഷം ആദ്യമായാണ് രഞ്ജിത് ദിലീപുമായി വേദി പങ്കിടുന്നത്. ചലച്ചിത്ര അക്കാദമി ചെർമാനാകാൻ കെൽപുള്ള വ്യക്തിയാണ് രഞ്ജിത്തെന്ന് അനുമോദന ചടങ്ങിൽ ദിലീപ് പറഞ്ഞു. തിയറ്റർ ഉടമകളുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. കൂടുതല്‍ ഊര്‍ജ്ജസ്വലമായ ദിവസങ്ങള്‍ തിയറ്ററുകള്‍ക്ക് ഉണ്ടാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയോടൊപ്പവും സിനിമാക്കാരോടൊപ്പവും താനുണ്ടെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranjithdileep
News Summary - Ranjith asks if he can jump if Dileep is on the plane
Next Story