Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഞ്ജിത്​ വധം: പ്രതികളെ...

രഞ്ജിത്​ വധം: പ്രതികളെ ഒളിപ്പിച്ചത്​ സി.പി.എം നേതാക്കൾ -പി.കെ. കൃഷ്ണദാസ്​

text_fields
bookmark_border
രഞ്ജിത്​ വധം: പ്രതികളെ ഒളിപ്പിച്ചത്​ സി.പി.എം നേതാക്കൾ -പി.കെ. കൃഷ്ണദാസ്​
cancel

ആലപ്പുഴ: രഞ്ജിത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചത്​ സി.പി.എം നേതാക്കളാണെന്ന്​ ബി.ജെ.പി ദേശീയ നിർവാഹ സമിതിയംഗം പി.കെ. കൃഷ്ണദാസ്. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്​ ശ്രീനിവാസന്‍റെ വീട്​ സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൊലയാളിസംഘത്തെ പിടികൂടാൻ പൊലീസിന്​ കഴിയാത്തത് പ്രതികൾക്ക് സി.പി.എം നേതാക്കളുടെ സംരക്ഷണമുള്ളതിനാലാണ്​. പൊലീസ് അന്വേഷണത്തിൽ ബി.ജെ.പിക്ക് വിശ്വാസമില്ല, അന്വേഷണച്ചുമതല എത്രയും വേഗം എൻ.ഐ.എക്ക്​ കൈമാറണം. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളെ പൊലീസ് വേട്ടയാടുകയാണ്​.

ഭരണഘടനസ്ഥാപനങ്ങളെ അവഹേളിക്കുന്നതിൽ സി.പി.എമ്മിനും കോൺഗ്രസിനും ഒരേനയമാണ്. ഗവർണറെ അപമാനിക്കുന്നതിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരം ഇതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് ഉപമുഖ്യമന്ത്രിയുടെ പണികൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Krishna Das
News Summary - PK Krishna Das
Next Story