ഇരയിൽ നിന്ന് പോരാളിയിലേക്ക്; ഇത് റാണിയുടെ അതിജീവനം
text_fieldsകൊച്ചി: 40 വർഷം മുമ്പ് കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോകൽ... 21 വർഷം മുമ്പ് ജന്മം തന് ന അമ്മയെ വീണ്ടും കണ്ടെത്തൽ... ഇന്ന് മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിെൻറ മുൻനിര പ്പോരാളി... റാണി ഹോങ് എന്ന അമേരിക്കൻ മലയാളിയുടെ ജീവിതം ആരെയും വിസ്മരിപ്പിക്കുന ്നതാണ്. ഇരയിൽ നിന്ന് പോരാളിയിലേക്കുള്ള യാത്രയാണ് റാണിയുടെ ജീവിതം.
അച്ഛനും അ മ്മക്കും ഒപ്പം സന്തോഷത്തോടെ ജീവിച്ച റാണിയെന്ന പെൺകുട്ടിയുടെ ജീവിതം ഏഴാം വയസ്സിലാ ണ് മാറിമറിയുന്നത്. 1979ൽ മനുഷ്യക്കടത്തിനും അടിമവേലക്കുമായി കടത്തിയതോടെ മർദനവും ദുരിതവുമായി. കാനഡയിലേക്ക് അനധികൃതമായി കടത്തിയശേഷം നിയമവിരുദ്ധമായി ദത്ത് നൽകി. അവിടെ നല്ലൊരു പോറ്റമ്മയെ ലഭിച്ചതോടെയാണ് റാണിയുടെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം എത്തുന്നത്.
21 വർഷം മുമ്പ് വീണ്ടും അമ്മയെ കണ്ടുമുട്ടിയപ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയതും മറ്റും മനസ്സിലാക്കുന്നത്. ഇപ്പോൾ വാഷിങ്ടണിലെ ഒളിംപ്യയിലാണ് താമസം. ഭർത്താവ് വിയറ്റ്നാം സ്വദേശി ട്രോങ് ഹോങുമായി ചേർന്ന് 2006ലാണ് റാണി ട്രോണി ഫൗണ്ടേഷൻ സ്ഥാപിച്ചത്. മനുഷ്യക്കടത്ത്, ബാലവേല, അടിമത്തം എന്നിവക്കെതിരായ പോരാട്ടത്തിലൂടെ ഇരകളുടെ പുനരധിവാസത്തിനായാണ് ഫൗണ്ടേഷൻ പ്രവർത്തനം.
റാണീസ് വോയ്സ് എന്ന കാമ്പയിനിലൂടെ ലോകമെങ്ങും സഞ്ചരിച്ച് മനുഷ്യക്കടത്തിനെതിരെ അവബോധം സൃഷ്ടിക്കുകയും സ്വന്തം അനുഭവങ്ങൾ പറഞ്ഞ് ഇരയായവരെ തുറന്ന് സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് റാണി. യു.എൻ അസോസിയേഷെൻറ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം, ജെഫേഴ്സൺ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് റാണി ഹോങ് കൊച്ചിയിലെത്തിയത്.
ഇന്ത്യയിൽ ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നതായി ഐക്യ രാഷ്ട്രസഭ മുൻ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ റാണി പറയുന്നു. വിവരസാങ്കേതിക വിദ്യയിലടക്കം കുതിച്ചുചാട്ടമുണ്ടായിട്ടും ഇന്ത്യയിൽ കാണാതാവുന്ന കുട്ടികളെ കുറിച്ച കൃത്യമായ വിവരശേഖരം ഇല്ല എന്നത് ദുഃഖകരമായ സത്യമാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
