രംഗോലി കലാപ്രതിഭാ പുരസ്കാരം സമ്മാനിച്ചു
text_fieldsഫിസിയോതെറാപ്പിസ്റ്റ് കോർഡിനേഷൻ സംഘടിപ്പിച്ച ‘രംഗോലി ടാലന്റ്ഹണ്ട് 2021’ൽ വിജയിച്ച ബിനീദ് ബഷീറിന് മുൻമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ: എം.കെ. മുനീർ പുരസ്കാരം സമ്മാനിക്കുന്നു
തിരുവനന്തപുരം: കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'രംഗോലി ടാലന്റ്ഹണ്ട് 2021' സമാപിച്ചു. സംസഥാന തലത്തിൽ ഫിസിയോതെറാപ്പിസ്റ്റുകൾക്കായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിൽ നൂറുകണക്കിനുപേർ പങ്കടുത്തു.
തിരുവനന്തപുരം വഞ്ചുവം സ്വദേശി ബിനീദ് ബഷീർ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ടാലന്റ്ഹണ്ടിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ വോട്ടെടുപ്പും നടത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ: എം.കെ. മുനീർ കലാപ്രതിഭാ പുരസ്കാരം സമ്മാനിച്ചു. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് യൂനിയൻ വൈസ്പ്രസിഡന്റ് വിനോദ് കണ്ടല പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

