സിവില്‍ തര്‍ക്കം: ഇടപെടരുതെന്ന് പൊലീസിന് നിര്‍ദേശം –െഎ.ജി
text_fieldsകൊച്ചി: സിവില്‍ തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കർശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചി റേഞ്ച് െഎ.ജി. നിർദേശം ലംഘിച്ച് സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പെരുമാറ്റദൂഷ്യം ചുമത്തി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഐ.ജി വിജയ് സാഖറെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ ഹരജിയിലാണ് െഎ.ജിയുടെ വിശദീകരണം.
ഉടുമ്പന്നൂര്‍ സ്വദേശിയായ വിജോ സ്കറിയയുമായി 2007 മുതല്‍ 2012 വരെ കൂട്ടുകച്ചവടം നടത്തിയിരുന്ന ബേബിച്ചന് വര്‍ക്കി അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കച്ചവടം അവസാനിപ്പിച്ചെങ്കിലും കണക്കുകള്‍ തീർപ്പാക്കിയിരുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. തുടർന്ന് വിജോയുടെ പ്രേരണയില്‍ തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോന് ഭീഷണിപ്പെടുത്തി. സ്റ്റേഷനിലേക്ക് െചല്ലാൻ നിർദേശിക്കുകയും ചെയ്തു. ഇത് തടയുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം.
നേരേത്ത, തൊടുപുഴ സ്വദേശിയായ ഷാജി മുസ്തഫ എന്നയാള്‍ ശ്രീമോന് എതിരെ പരാതി നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള സിവില്‍ തര്‍ക്കത്തില്‍ ശ്രീമോന് ഇടപെടുകയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മർദിച്ചെന്നുമായിരുന്നു പരാതി. ആരോപണം തെറ്റാണെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ സി.ഐയായിരിക്കെ സിവില്‍ തര്‍ക്കത്തില്‍ ഇടപെട്ടതിന് ശ്രീമോന് താക്കീത് നല്‍കിയിരുന്നു.
ഇത് രണ്ടുമല്ലാതെ ശ്രീമോെനതിരെ പരാതികളൊന്നുമില്ലെന്നും ഐ.ജി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, ശ്രീമോനെതിരെ പതിനൊന്നിലധികം പരാതി ഉള്ളതായി ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രേഖകളും ഒരു പ്രതിയെ കോടതിയില്‍നിന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിെൻറ ദൃശ്യവും സമര്‍പ്പിച്ചു. വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ഐ.ജി പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മേല്പറഞ്ഞ ആരോപണങ്ങളില്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിെൻറ വിവരങ്ങള്‍ സമര്‍പ്പിക്കാനും നിർദേശിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
