Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാട്ടുംപാടി ജയിച്ച്...

പാട്ടുംപാടി ജയിച്ച് ഒരേയൊരു രമ്യ

text_fields
bookmark_border
പാട്ടുംപാടി ജയിച്ച് ഒരേയൊരു രമ്യ
cancel

കൊച്ചി: കേരളത്തിൽനിന്ന് ഇത്തവണ വനിത എം.പിയായി ഒരാൾ മാത്രം; എൽ.ഡി.എഫി​​​െൻറ കുത്തകമണ്ഡലമായ ആലത്തൂരിൽ പി.കെ. ബിജു വിനെതിരെ അഭിമാനവിജയം നേടിയ കോൺഗ്രസി​​​​െൻറ രമ്യ ഹരിദാസ്. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും രണ്ടുവീതം വനിതകളെ മത്സ രിപ്പിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് രമ്യയെ മാത്രം; അതും 1,58,637 വോട്ടി​​​െൻറ മിന്നുംഭൂരിപക്ഷത്തിന്.
കണ്ണൂരിൽ സി. പി.എമ്മി​​​​െൻറ പി.കെ. ശ്രീമതി, പത്തനംതിട്ടയിൽ സി.പി.എമ്മി​​​​െൻറ വീണ ജോർജ്, ആലപ്പുഴയിൽ കോൺഗ്രസി​​​െൻറ ഷാനിമോൾ ഉസ്മാൻ, ബി.ജെ.പിയുടെ ശോഭ സുരേന്ദ്രൻ (ആറ്റിങ്ങൽ), വി.ടി. രമ (പൊന്നാനി) എന്നിവരാണ് പരാജയപ്പെട്ട വനിത സ്ഥാനാർഥികൾ. ശോഭ യും രമയും മൂന്നാംസ്ഥാനമേ നേടിയുള്ളൂ.ഇടതുപക്ഷം ജയിക്കുെമന്നുറപ്പിച്ച സിറ്റിങ് സീറ്റായിരുന്നു പി.കെ. ശ്രീമതിയ ുടെ കണ്ണൂർ. ശബരിമല വിഷയത്തിൽ അവരുടെ അഭിമാനപോരാട്ടത്തി​​​െൻറ അങ്കക്കളമായിരുന്നു പത്തനംതിട്ട. രണ്ടും ഇടതിനെ തു ണച്ചില്ല.

എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവ​​​​െൻറ സ്ത്രീവിരുദ്ധ പരാമർശത്തിനും സൈബർ സഖാക്കളുടെ പരിഹാസ ട്രോളുകൾക ്കും വലിയതോതിൽ ഇരയായ സ്ഥാനാർഥിയാണ്​ രമ്യ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരിക്കെ അപ്രതീക്ഷിതമായാ ണ്​ ജില്ലക്ക്​ പുറത്ത്​ അധികമൊന്നും അറിയപ്പെടാത്ത രമ്യയെ കോൺഗ്രസ്​ ആലത്തൂരിൽ സ്​ഥാനാർഥിയാക്കിയത്​. പ്രചാര ണങ്ങൾക്കിടെ മനോഹരമായി പാട്ടുപാടുന്നതി​​​െൻറ പേരിലും ദലിത് സ്വത്വത്തി​​​െൻറ പേരിലുമെല്ലാം പരിഹാസങ്ങൾക്കിര യായ രമ്യയുടെ വിജയം വിമർശകരോടുള്ള മധുരപ്രതികാരമാണ്​.

നിലവിൽ കേരളത്തിൽനിന്നുള്ള ഏക വനിത എം.പിയായിരുന്നു പി.കെ. ശ്രീമതി. അന്ന് 6566 വോട്ട്​ ഭൂരിപക്ഷത്തോടെ അവർ തോൽപിച്ചത് ഇത്തവണത്തെ വിജയി കെ. സുധാകരനെയാണ്. ക‍ഴിഞ്ഞ തവണ സി. പി.എമ്മിലെ പി.കെ. സൈനബ, കോൺഗ്രസിലെ അഡ്വ. ബിന്ദു കൃഷ്ണ, ഷീബ എന്നിവർ മത്സരിച്ചിരുന്നെങ്കിലും തോറ്റുപോയി. 2009ൽ കേരളത ്തിൽനിന്ന്​ ഒരു വനിതപോലും ലോക്സഭയിൽ ഉണ്ടായിരുന്നില്ല. സി.പി.എമ്മിലെ പി. സതീദേവിയും സിന്ധു ജോയിയും കോൺഗ്രസി​​​ െൻറ ഷാഹിദ കമാലും മത്സരിച്ച്​ തോറ്റു. 2004ൽ സി.പി.എമ്മിലെ പി. സതീദേവിയും (വടകര), സി.എസ്. സുജാതയും(മാവേലിക്കര) പാർലമ​​​ െൻറിൽ കേരളത്തി​​​െൻറ പെൺശബ്​ദമായി. കോൺഗ്രസിലെ എം.ടി. പത്മ, കെ.എ. തുളസി, പത്മജ വേണുഗോപാൽ എന്നിവർ അങ്കത്തട്ടിൽ തോറ ്റവരായിരുന്നു.


കോഴിക്കോടി​​​​െൻറ ‘അനിയത്തിക്കുട്ടി’
​മാവൂർ: പാട്ടുപാടി ജനഹൃദയം കീഴടക്കിയ ര മ്യ ഹരിദാസ് പലരും പ്രവചിച്ചതുപോലെ പാട്ടുംപാടിതന്നെ ജയിച്ചു. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് താരമാക്കിയ കോഴിക്ക ോടി​​​​െൻറ ‘അനിയത്തിക്കുട്ടി’യെ ആലത്തൂരിലെ ജനങ്ങൾ നെഞ്ചേറ്റിയതിന് തെളിവാണ് ചുവപ്പുകോട്ടയിൽ വൻ ഭൂരിപക്ഷത് തിൽ നേടിയ അട്ടിമറി വിജയം. ദീപ നിശാന്തി​​​​െൻറ പരിഹാസവും എൽ.ഡി.എഫ് കൺവീനറുടെ വ്യക്തിഹത്യയും മറികടന്ന് പത്തരമാറ ്റ് തിളക്കമുള്ള വിജയം.

ചെറുപ്രായത്തിൽ കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറായ രമ്യയുടെ വളർച്ച ഞൊടിയി ടയിലായിരുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കൂലിപ്പണിക്കാരനായ ചെമ്മലത്തൂർ പാലാട്ടുമീത്തൽ ഹരിദാസി​​​​െൻ റയും രാധ ഹരിദാസി​​​​െൻറയും മകളായി ജനിച്ച രമ്യ ഇല്ലായ്മയിലാണ് വളർന്നത്. കുറ്റിക്കാട്ടൂർ എ.എൽ.പിയിലും ജി.എച്ച്.എ സ്.എസിലും പ്രാഥമിക പഠനം. അമ്മയുടെ വീടായ മാവൂർ തീർഥക്കുന്നിൽ താമസിച്ച് മാവൂർ ജി.എച്ച്.എസ്.എസിൽനിന്ന് എസ്.എസ്.എൽ.സ ി പാസായി. കലോത്സവവേദികളിൽ നാടോടിനൃത്തം, ദേശഭക്തിഗാനം, സംസ്കൃതഗാനം, സംഘഗാനം തുടങ്ങിയവയിലൂടെ ശ്രദ്ധ നേടി.

രാഷ്​ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിള കോൺഗ്രസ് നേതാവുമായ അമ്മ രാധ ഹരി ദാസിന് പങ്കുണ്ട്. പതിമൂന്നാം വയസ്സിൽ കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങി. തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പദവികൾ. സംസ്കാര സാഹിതി വൈസ് ചെയർമാൻ, കെ.പി.സി.സി ജവഹർ ബാലജനവേദി ജില്ല കോഒാഡിനേറ്റർ, മദ്യനിരോധന സമിതി ജില്ല സെക്രട്ടറി, ഗാന്ധി യുവമണ്ഡലം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഗാന്ധിയൻ സംഘടനയായ ഏകതപരിഷത്ത്​, സർവോദയ മണ്ഡലം, മിത്ര മണ്ഡലം, കാൻഫെഡ്, കേരള ഗ്രാമനിർമാണ സമിതി, സവാർഡ് തുടങ്ങിയ സംഘടനകളിലും മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലി​​​​െൻറ നേതൃത്വത്തിൽ രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ സമരങ്ങളിൽ അണിചേർന്നു. അഹാഡ്സി​​​​െൻറ ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ സമ്പൂർണ ഊരു വികസന പദ്ധതിയിലും പ്രവർത്തിച്ചു.

2007ൽ കോഴിക്കോട് ജില്ലയിലെ മികച്ച പൊതുപ്രവർത്തകക്കുള്ള നെഹ്റു യുവകേന്ദ്ര അവാർഡ് ലഭിച്ചു. 2011ൽ രാഹുൽ ഗാന്ധി സംഘടിപ്പിച്ച ടാലൻറ് ഹണ്ടിലെ മികച്ച പ്രകടനമാണ് വഴിത്തിരിവായത്. 2012ൽ ഡൽഹിയിൽ നടന്ന യൂത്ത് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ സംസാരിക്കാൻ കിട്ടിയ അവസരത്തിലൂടെ രാഹുലി​​​​െൻറ അനുമോദനം നേടി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ലോക്സഭ മണ്ഡലം സെക്രട്ടറിയായത് ഇതോടെയാണ്. ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് 2012ൽ ജപ്പാനിൽ ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയിൽനിന്നുള്ള 10 പ്രതിനിധികളിൽ ഒരാളായി പങ്കെടുത്തു. എട്ടുവർഷം നിലമ്പൂർ നഗരസഭ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളുടെ പ്രോജക്ട് അസിസ്​റ്റൻറായി പ്രവർത്തിച്ചിരുന്നു.

2014 ലോക്സഭ തെരഞ്ഞെടുപ്പിന് എ.ഐ.സി.സി ഒരുക്കിയ പരസ്യചിത്രത്തിലൂടെ രമ്യ ഹരിദാസ് ചാനലുകളിൽ നിറഞ്ഞു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂവാട്ടുപറമ്പ് ഡിവിഷനിൽനിന്നാണ് കന്നിഅങ്കം. ഉന്നത വിജയം നേടി 29ാമത്തെ വയസ്സിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനത്തേക്ക്. തുടർന്നാണ്​ ലോക്​സഭ സ്​ഥാനാർഥിത്വം തേടിയെത്തിയത്​. പത്രിക നൽകിയ ഉടൻ ഇനി താൻ ആലത്തൂരുകാർക്ക് സ്വന്തമെന്ന് പ്രഖ്യാപിച്ച രമ്യ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ബ്ലോക്ക് പ്രസിഡൻറ് സ്ഥാനം രാജിവെച്ചിരുന്നു. യൂത്ത് കോൺഗ്രസ്​ അഖിലേന്ത്യ കോഒാഡിനേറ്റർമാരിൽ ഒരാളാണ് ഈ 33കാരി. അവിവാഹിതയാണ്. രജിൽ സഹോദരനാണ്.

പാട്ടുംപാടി ആലത്തൂർ കൂടെപ്പോന്നു
യു.ഡി.എഫ്​ കൊടുങ്കാറ്റിൽ ആലത്തൂര​ിലെ ചുവപ്പ്​ പാടെ മാഞ്ഞത് ഇടതു കേന്ദ്രങ്ങളെ പിടിച്ചുകുലുക്കി. പട്ടികജാതി സംവരണ മണ്ഡലത്തിൽ മൂന്നാമൂഴത്തിനിറങ്ങിയ സി.പി.എമ്മിലെ പി​.കെ. ബിജുവിനെ പുതുമുഖമായ കോൺഗ്രസിലെ രമ്യ ഹരിദാസ്​ കെട്ടുകെട്ടിച്ചത്​ 1.6 ലക്ഷത്തിലധികം വോട്ടിന്​​​. സംഘടനാബലം സി.പി.എമ്മിനെ ലവലേശം തുണച്ചില്ല. എല്ലാ നിയമസഭ നിയോജക മണ്ഡലങ്ങളിലും രമ്യ വ്യക്തമായ ഭൂരിപക്ഷം ​േനടി. മൂന്ന്​ ഇടതു മന്ത്രിമാരുടെ മണ്ഡലങ്ങൾ ഉൾപ്പെടെ. ബിജുവിനോട്​ ജനങ്ങൾക്കുണ്ടായിരുന്ന എതിർപ്പും രമ്യയുടെ വ്യക്​തിത്വവും വോ​െട്ടടുപ്പിൽ പ്രതിഫലിച്ചു​. വിജയകാരണങ്ങൾ പലതാണ്​. ശബരിമല വിഷയം പരമ്പരാഗത വോട്ടിൽ വിള്ളൽ വീഴ്​ത്തി. ന്യൂനപക്ഷ ഏകീകരണവും യു.ഡി.എഫിനെ തുണച്ചു. ​രമ്യക്കെതിരെ എൽ.ഡി.എഫ്​ കൺവീനർ നടത്തിയ വിവാദ പ്രസ്​താവനയും വിനയായി. സാധാരണക്കാരിലേക്ക്​ ഇറങ്ങിച്ചെന്നും പാട്ടുപാടിയുമുള്ള പ്രചാരണം രമ്യക്ക്​ പ്ലസായി. ബി.ഡി.ജെ.എസ്​ മത്സരിച്ചിട്ടും എൻ.ഡി.എ വോട്ടു​ബാങ്കിൽ കാര്യമായ കുറവ്​ വന്നിട്ടില്ല.

സൂപ്പർ ഹിറ്റായി പെങ്ങളൂട്ടി
പാലക്കാട്​: ലോക്​സഭ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നപ്പോൾ ​യു.ഡി.എഫ്​ പ്രചാരണവാചകം പോലെ തന്നെ ആലത്തൂരി​​​െൻറ ‘പെങ്ങളൂട്ടി’യുടെ പാട്ട്​ സൂപ്പർ ഹിറ്റായി. സംസ്ഥാനത്തെത്തന്നെ അഞ്ചാമത്തെ ഉയർന്ന ഭൂരിപക്ഷമാണ്​ (1,58,968) രമ്യക്ക്​ ആലത്തൂർ സമ്മാനിച്ചത്​. 2015 മുതൽ കോഴിക്കോട്​ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന രമ്യ ഹരിദാസ് ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം സ്ഥാനം രാജിവെച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2013ൽ ഡൽഹിയിൽ നടന്ന ടാലൻറ്​ ഹണ്ടിലൂടെയാണ്​ രമ്യ സജീവ രാഷ്​ട്രീയത്തിലേക്ക്​ കടക്കുന്നത്​. കെ.എസ്.യുവിലൂടെ പ്രവർത്തനം തുടങ്ങി പിന്നീട്​ ഗാന്ധിയൻ സംഘടനയായ ഏകത പരിഷത്തി​​​െൻറ മുഖ്യപ്രവർത്തകരിലൊരാളായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലി​​​െൻറ നേതൃത്വത്തിൽ ഏകത പരിഷത്ത് രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി-ദലിത് സമരങ്ങളിൽ രമ്യയും അണിചേർന്നു. നിലവിൽ യൂത്ത് കോൺഗ്രസി​​​െൻറ അഖിലേന്ത്യ കോഓഡിനേറ്റർ കൂടിയാണ്​. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിലും രമ്യ സാന്നിധ്യമറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസ​ി​​​​െൻറയും മഹിള കോൺഗ്രസ് നേതാവ്‌ രാധയുടെയും മകളാണ്. എസ്.എസ്.എൽ.സിക്കുശേഷം സ്വാന്ത് ട്രെയ്നിങ്​ ഇൻസ്​റ്റിറ്റ്യൂട്ട് നടത്തിയ ഫാഷൻ ഡിസൈനിങ്​ കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആൻഡ്​ ഏർലി ചൈൽഡ്ഹുഡ് എജുക്കേഷൻ കോഴ്സും 32കാരിയായ രമ്യ പഠിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ രമ്യ ഇടക്ക്​ നൃത്താധ്യാപികയായും ജോലി ചെയ്തിരുന്നു.

തുളവീണ്​ ചെ​േങ്കാട്ട
പാലക്കാട്​: ​തുള വീഴാത്ത ചെ​േങ്കാട്ടയെന്ന്​ അവകാശപ്പെടാവുന്ന ആലത്തൂരിൽ ഇടത്​ മുന്നണിക്കുണ്ടായത്​ വൻ തിരിച്ചടി. സംസ്ഥാനത്തുതന്നെ ഇടതിന്​ പൂർണമായും സുരക്ഷിതമെന്ന്​ കരുതപ്പെട്ടിരുന്ന ആലത്തൂർ മണ്ഡലത്തിൽ ഏറ്റുവാങ്ങിയത്​ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം. ഒന്നര ലക്ഷത്തിൽപരം വോട്ടുകൾക്ക്​ കോൺഗ്രസ്​ സ്ഥാനാർഥി രമ്യ ഹരിദാസ്​ സി.പി.എമ്മിലെ പി.കെ. ബിജുവിനെ അടിയറവ്​ പറയിച്ചപ്പോൾ ഇൗ വിജയം യു.ഡി.എഫ്​ ക്യാമ്പിനുതന്നെ ആശ്ചര്യമായി. കോൺഗ്രസ്​ നേതൃത്വം പോലും ആലത്തൂരിൽ ചെറിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്​ മാത്രമാണ്​ പ്രതീക്ഷിച്ചിരുന്നത്​. സംസ്ഥാനത്തുതന്നെ വയനാടിനും മലപ്പുറത്തിനും പിന്നിലായി അഞ്ചാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്​ ആലത്തൂരിലെ വോട്ടർമാർ രമ്യക്ക്​ നൽകിയത്​.

പോസ്​റ്റൽ വോട്ടുകളിലൊഴിച്ച്​ വോ​െട്ടണ്ണലി​​​െൻറ തുടക്കം മുതൽ ഒടുക്കംവരെ രമ്യ ലീഡ്​ ഉയർത്തിക്കൊണ്ടിരുന്നു. ഒരുഘട്ടത്തിലും ബിജുവിന്​ വെല്ലുവിളി ഉയർത്താനായില്ല. രണ്ടരലക്ഷം വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾതന്നെ രമ്യയുടെ ലീഡ്​ 30,000 കടന്നിരുന്നു. വോട്ടുകൾ നാലരലക്ഷം എണ്ണിയപ്പോൾ ലീഡ്​ അര ലക്ഷത്തിലധികമായി. ഒാരേ അരലക്ഷം വോട്ടുകളും എണ്ണികഴിയു​േമ്പാൾ രമ്യയുടെ ലീഡ്​ 8,000 മുതൽ 10,000 വോട്ടുകൾ വരെ ലീഡ്​ ഉയർത്തിക്കൊണ്ടിരുന്നു. ഇടതി​​​െൻറ കേഡർ വോട്ടുകൾപോലും ഒരുമിച്ച്​ യു.ഡി.എഫിലേക്ക്​ പോയെന്ന വ്യക്​തമായ സൂചനകളാണ്​ ഫലം സൂചിപ്പിക്കുന്നത്​. എല്ലാ നിയമസഭ മണ്ഡലങ്ങളിലും രമ്യ ബഹുദൂരം മുന്നിലെത്തി.


ചിറ്റൂരിൽ കാറ്റുവീഴ്​ച
എൽ.ഡി.എഫ്​ ലീഡ്​ നേടുമെന്ന്​ പ്രതീക്ഷിച്ച മന്ത്രി കെ. കൃഷ്​ണൻകുട്ടിയുടെ മണ്ഡലമായ ചിറ്റൂരിൽ രമ്യയുടെ ഭൂരിപക്ഷം 23,467 വോട്ട്​. മുൻകാലത്തൊന്നും ഉണ്ടാവാത്ത ​െഎക്യത്തോടെ ദളും സി.പി.എമ്മും കൈകോർത്ത്​ പ്രവർത്തിച്ചിട്ടും യു.ഡി.എഫ്​ നേട്ടം കൊയ്​തത്​ എൽ.ഡി.എഫ്​ പ്രവർത്തകരെ ഞെട്ടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജലപ്രശ്​നത്തിൽ നോട്ടക്ക്​ വോട്ടു​ചെയ്​ത് പ്രതിഷേധിച്ചവരിൽ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പം ചേർന്നതും രമ്യക്ക്​ തുണയായി.


നെന്മാറ ഞെട്ടിച്ചു
നെന്മാറയിലാണ്​ യു.ഡി.എഫിന്​ ഏറ്റവും ഉയർന്ന ലീഡ്​, 30,221 വോട്ടുകൾ. ന്യൂനപക്ഷ വോട്ടുകൾ ​യു.ഡി.എഫിന്​ അനുകൂലമായത്​ ഒരു പരിധിവരെ രമ്യയുടെ ലീഡ്​ ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എൻ. ശിവരാജന്​ 23,096 വോട്ടുകൾ കിട്ടിയിരുന്നെങ്കിലും ഇത്തവണ ബി.ഡി.ജെ.എസിലെ ടി.വി. ബാബുവിന്​ ലഭിച്ചത്​ 12,000ൽപരം വോട്ടുകൾ.


തരൂരിൽ വോട്ടുചോർച്ച
എക്കാലവും ഇടതോരം ചേരാറുള്ള തരൂർ മണ്ഡലത്തിലും യു.ഡി.എഫ്​ ആധിപത്യം. മന്ത്രി എ.കെ. ബാല​​​െൻറ മണ്ഡലമായ തരൂരിൽ രമ്യക്ക്​ ലഭിച്ച 24,000ൽ പരം വോട്ടുകളുടെ ​ലീഡ്​ സി.പി.എമ്മി​​​െൻറ കേഡർ വോട്ടുകൾ യു.ഡി.എഫിലേക്ക്​ മറിഞ്ഞുവെന്നതി​​​െൻറ വ്യക്​തമായ തെളിവാണ്​. പട്ടികജാതി, പിന്നാക്ക വോട്ടുകളേറെയും തുണച്ചത്​ യു.ഡി.എഫിനെ.


വലതോരം ചേർന്ന്​ ആലത്തൂർ
സി.പി.എമ്മിലെ കെ.ഡി. പ്രസേനൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 36,060 വോട്ടുകളുടെ ഭൂരിപക്ഷം ​നേടി വിജയിച്ച മണ്ഡലമാണിത്​. പട്ടികജാതി കോളനികളും പിന്നാക്ക, കുടിയേറ്റ ഗ്രാമങ്ങളുമേറെയുള്ള ആലത്തൂരിൽ യു.ഡി.എഫ്​ 22,000ൽപരം വോട്ടുകളുടെ ലീഡാണ്​ ഇക്കുറി ലഭിച്ചത്​. രമ്യ ഹരിദാസി​​​െൻറ ​പ്രചാരണത്തി​​​െൻറ കൊട്ടികലാശം സംഘർഷത്തിൽ കലാശിച്ചതും ആലത്തൂരിൽവെച്ചായിരുന്നു.


ചേലക്കരയിലും അടിതെറ്റി
മുൻ നിയമസഭ സ്​പീക്കറും മുൻ മന്ത്രിയുമായ കെ. രാധാകൃഷ്​ണ​​​െൻറ മണ്ഡലമാണ്​ ചേലക്കര. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 10,200 വോട്ടി​​​െൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ യു.ആർ. പ്രദീപ്​ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ ഇത്തവണ രമ്യയിലൂടെ യു.ഡി.എഫ്​ 23,600ൽപരം വോട്ടുകളുടെ ലീഡാണ്​ നേടിയത്​. പാർട്ടി കേന്ദ്രങ്ങൾക്ക്​ ഞെട്ടലുളവാക്കുന്ന മുന്നേറ്റമാണ്​ യു.ഡി.എഫ്​ നടത്തിയത്​.


കുന്നംകുളത്ത്​ ആശ്വാസം
മന്ത്രി എ.സി. മൊയ്​തീൻ നിയമസഭയിൽ ​പ്രതിനിധീകരിക്കുന്ന കുന്നംകുളത്താണ്​ സി.പി.എം അൽപമെങ്കിലും പിടിച്ചുനിന്നത്​. മറ്റു മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്​ തരംഗം ആഞ്ഞുവീശിയ​പ്പോൾ കുന്നംകുളത്ത്​ രമ്യയ​ുടെ ലീഡ്​ 14,322ൽ പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നത്​ പാർട്ടിക്ക്​ ആശ്വാസമായി. മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു.ഡി.എഫിന്​ ഏറ്റവും കുറഞ്ഞ ലീഡുള്ളതും കുന്നംകുളത്ത്​.


വടക്കാഞ്ചേരിയിൽ നിലമെച്ചപ്പെടുത്തി
കോൺഗ്രസ്​ എം.എൽ.എ അനിൽ അക്കരയുടെ മണ്ഡലമായ വടക്കാഞ്ചേരിയിൽ രമ്യ ഹരിദാസ്​ ഭൂരിപക്ഷം ഉയർത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 43 ​േവാട്ടിന്​ വിജയിച്ച അനിൽ അക്കരയുടെ മണ്ഡലത്തിൽ 19,540 വോട്ടുകളുടെ ഭൂരിപക്ഷമാണ്​ രമ്യ കരസ്ഥമാക്കിയത്​. മുമ്പ്​​ കെ. മുരളീധരനെ എ.സി. മൊയ്​തീൻ തോൽപ്പിച്ച മണ്ഡലമാണിത്​.


കുഞ്ഞാലിക്കുട്ടിയെ വിളിച്ച്​ സന്തോഷമറിയിച്ച്​ രമ്യ ഹരിദാസ്​
മലപ്പുറം: ഭൂരിപക്ഷം ലക്ഷത്തോട്​ അടുത്തപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച്​ സന്തോഷമറിയിച്ച്​ ആലത്തൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ്​. പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങളോടും രമ്യ സംസാരിച്ചു. മലപ്പുറം ലീഗ്​ ഹൗസിലായിരുന്നു നേതാക്കൾ. രമ്യയാണ്​ വിളിച്ചതെന്നറിഞ്ഞപ്പോൾ ആദ്യം എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവനാണ്​​ നന്ദി പറയേണ്ടതെന്നായി അണികൾ. ഈ തമാശ ആസ്വദിച്ച്​ നേതാക്കളും ചിരിച്ചു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​​​െൻറ ഭാഗമായി കുഞ്ഞാലിക്കുട്ടിയെ കാണാനെത്തിയ രമ്യയെ അധിക്ഷേപിക്കുന്ന തരത്തിൽ നേരത്തേ വിജയരാഘവൻ പ്രസംഗിച്ചത്​ വിവാദമായിരുന്നു.


പ്രിയ ശിഷ്യയുടെ വിജയത്തിൽ മനം നിറഞ്ഞ ആഹ്ലാദവുമായി ആര്യാടൻ
മലപ്പുറം: ആലത്തൂരിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വിജയിച്ചപ്പോൾ ആരേക്കാളും കൂടുതൽ ആഹ്ലാദിക്കുക മലപ്പുറത്തി​​​െൻറ കോൺഗ്രസ് ആചാര്യൻ ആര്യാടൻ മുഹമ്മദാണ്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുറ്റിക്കാട്ടൂർ സ്വദേശിയായ രമ്യ ഹരിദാസിന് ആര്യാടൻ മുഹമ്മദ് എന്ന മുതിർന്ന നേതാവ് പിതൃസ്ഥാനീയനാണ്. ആലത്തൂരിൽ രമ്യയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടനെ തന്നെ ചരിത്ര വിജയം നേടുമെന്ന് ‘മാധ്യമ’ത്തോട് ആര്യാടൻ പറഞ്ഞിരുന്നു.

2010ൽ നിലമ്പൂർ നഗരസഭ നടപ്പിലാക്കിയ പദ്ധതികൾക്കായുള്ള പഠനത്തിന് വേണ്ടി നിലമ്പൂരിൽ എത്തിയതാണ് രമ്യയുടെ ജീവിതത്തിൽ വഴിത്തിരിവായത്. രമ്യയുടെ അമ്മ രാധ ഹരിദാസ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നതിൽ കവിഞ്ഞ് വലിയ രാഷ്​ട്രീയ പ്രവർത്തന പാരമ്പര്യം രമ്യക്കുണ്ടായിരുന്നില്ല. 2011ൽ നടന്ന യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ രമ്യയെ ഉപദേശിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദി​​​െൻറ വീട്ടിൽ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നിത്യസന്ദർശകയായിരുന്നു രമ്യ. ലോക യുവജനസമ്മേളനത്തിൽ സംസ്ഥാന സർക്കാറി​​​െൻറ നോമിനിയായി ജപ്പാനിലേക്ക് രമ്യയെ നിർദേശിച്ചതും സാമ്പത്തിക സഹായം നൽകിയതുമെല്ലാം ആര്യാടൻ മുഹമ്മദാണ്.

2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട രമ്യയെ പ്രസിഡൻറാക്കുന്നതിന് കോഴിക്കോട് ഡി.സി.സിയിൽ ആര്യാടൻ വലിയ സമ്മർദമാണ് ചെലുത്തിയത്. നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്ക് ചിരപരിചിതയാണ് രമ്യ. ഒരു ദശകത്തോളമായി നിലമ്പൂർ രമ്യയുടെ പ്രവർത്തന മേഖലയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടനെ തന്നെ രമ്യ ആദ്യം നേരിട്ട്​ അനുഗ്രഹം വാങ്ങിയത് ആര്യാടനിൽ നിന്നാണ്​. വോട്ടെണ്ണുന്നതി​​​െൻറ തലേ ദിവസം ആലത്തൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പും നിലമ്പൂരിലെത്തി ആര്യാട​​​െൻറ അനുഗ്രഹം വാങ്ങിയിരുന്നു.


ചവപ്പിനെ കടപുഴക്കി ആലത്തൂർ കാറ്റ്
പാലക്കാട്​: ആഞ്ഞടിച്ച യു.ഡി.എഫ്​ കൊടുങ്കാറ്റിൽ സി.പി.എമ്മി​​​െൻറ ഇളകാത്ത കോട്ടയായ ആലത്തൂര​ിലെ ചുവപ്പ്​ പാടെ മാഞ്ഞത് ഇടത് കേന്ദ്രങ്ങളെ ശരിക്കും പിടിച്ചുകുലുക്കി. തൃശൂർ, പാലക്കാട്​ ജില്ലകളിലായി വ്യാപിച്ച്​ കിടക്കുന്ന ഇൗ പട്ടികജാതി സംവരണ മണ്ഡലത്തിൽ മൂന്നാമൂഴത്തിനിറങ്ങിയ സി.പി.എമ്മിലെ പി​.കെ. ബിജുവിനെ പുതുമുഖമായ കോൺഗ്രസിലെ രമ്യ ഹരിദാസ്​ കെട്ടുകെട്ടിച്ചത്​ 1.60 ലക്ഷത്തിലധികം വോട്ടുകൾക്കാണ്​​. സി.പി.എമ്മിനെ ഞെട്ടിച്ച കനത്ത തോൽവിയാണ്​​​ മൂന്ന്​ ഇടതു മന്ത്രിമാരുടെ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഇവിടെ സംഭവിച്ചത്​.

താഴെത്തട്ടിലുള്ള ശക്​തമായ സംഘടനാബലം സി.പി.എമ്മിനെ ലവലേശം തുണച്ചില്ല. എല്ലാ നിയമസഭ നിയോജക മണ്ഡലങ്ങളിലും രമ്യ വ്യക്​തമായ ലീഡ്​ നടി. സിറ്റിങ്​ എം.പി പി.കെ. ബിജുവിനോട്​ ജനങ്ങൾക്ക്​ പൊതുവെയുണ്ടായിരുന്ന എതിർപ്പും രമ്യയുടെ മികച്ച വ്യക്​തിത്വവും വോ​െട്ടടുപ്പിൽ പ്രതിഫലിച്ചു​. താഴെത്തട്ടിൽ ​സംഘടന സംവിധാനം ദുർബലമായിടങ്ങളിൽപോലുമുണ്ടായ വോ​ട്ടൊഴുക്ക്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾക്കുപോലും അദ്​ഭുതമായി.

ഈ അട്ടിമറി വിജയത്തിന്​ കാരണങ്ങൾ പലതാണ്​. പൊതുവെ സംസ്ഥാനത്താകെ പ്രതിഫലിച്ചുവെന്നു കരുതപ്പെടുന്ന ശബരിമല വിഷയത്തിലൂടെ എൽ.ഡി.എഫി​​​െൻറ പരമ്പരാഗത വോട്ടുകളിൽ വൻതോതിൽ വിള്ളൽ വീണു. ഇടതുകോട്ടകളായ ആലത്തൂർ, തരൂർ മണ്ഡലങ്ങളിലടക്കമുണ്ടായ വോട്ടുചോർച്ച ഇതാണ്​ തെളിയിക്കുന്നത്​. ന്യൂനപക്ഷ ഏകീകരണവും യു.ഡി.എഫിനെ കാര്യമായി തുണച്ചു. ​പ്രചാരണവേളയിൽ രമ്യക്കെതിരെ എൽ.ഡി.എഫ്​ കൺവീനർ നടത്തിയ വിവാദ പ്രസ്​താവനയടക്കമുണ്ടാക്കിയ വിവാദങ്ങളും ഇടതിന്​ വിനയായി. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരിലേക്ക്​ ഇറങ്ങിച്ചെന്നും പാട്ട്​ പാടിയുമുള്ള വേറിട്ട പ്രചാരണ രീതികൾ രമ്യക്ക്​ പ്ലസായി. കഴിഞ്ഞ തവണ നോട്ടക്ക്​ വീണ 20,000ൽപരം വോട്ടുകളിൽ നല്ലൊരു പങ്ക്​ യു.ഡി.എഫിലേക്ക്​ തിരിച്ചുപോന്നതും അവർക്ക്​ നേട്ടമായി. ബി.ഡി.ജെ.എസ്​ മത്സരിച്ചിട്ടും എൻ.ഡി.എ വോട്ടു​ബാങ്കിൽ കാര്യമായ കുറവ്​ വന്നിട്ടില്ലെന്നും ഫലം തെളിയിക്കുന്നു.

Show Full Article
TAGS:Ramya haridas congress loksabha election 2019 Alathur kerala news malayalam news 
Next Story