Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുഗ്രഹം തേടി രമ്യ ഹരിദാസ് പാണക്കാട്ടെത്തി

text_fields
bookmark_border
അനുഗ്രഹം തേടിയെത്തിയതാണെന്ന് രമ്യ
അനുഗ്രഹം തേടി രമ്യ ഹരിദാസ് പാണക്കാട്ടെത്തി
cancel
camera_alt

പാണക്കാട്ടെത്തിയ രമ്യ ഹരിദാസ് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു

മലപ്പുറം: ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പാണക്കാട് സന്ദർശിച്ചു. ശനിയാഴ്ച രാവിലെ 9.45ഓടെയാണ് പാണക്കാട്ടെത്തിയത്. തുടർന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി സാദിഖലി തങ്ങളുടെ വസതിയിൽ ചർച്ച നടത്തി.

സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാണക്കാട് അനുഗ്രഹം തേടിയെത്തിയതാണെന്ന് രമ്യ ഹരിദാസ് കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

പ്രിയങ്കക്കെതിരെ ഇടതുമുന്നണി മത്സരിക്കരുതെന്ന് വി.എം. സുധീരൻ

കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് വേണ്ടിമാത്രം പ്രിയങ്ക ഗാന്ധിക്കെതിരെ ഇടതുമുന്നണി സ്ഥാനാർഥിയെ നിർത്തരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സി.പി.ഐയും കേരളത്തിലെ ഇടതുപക്ഷ കക്ഷികളും. അതിനാൽ പ്രിയങ്കക്കെതിരെ സ്ഥാനാർഥികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramya Haridas visited Panakkad
Next Story