Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയരാഘവനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന്​ രമ്യ ഹരിദാസ്​

text_fields
bookmark_border
ramya-haridas
cancel

പാലക്കാട്: മോശം പരാമർശം നടത്തിയ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവനെതിരെ നൽകിയ പരാതിയിൽ ഉറച്ച​ു നിൽക്കുന്നുവെന്ന് ​ ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്​. സ്​ത്രീത്വത്തെ അപമാനിക്കുകയാണ്​ വിജയരാഘവൻ ചെയ്​തത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രമ്യ ഹരിദാസ്​ പറഞ്ഞു.

പരാതിയിൽ പൊലീസ്​ രമ്യ ഹരിദാസിന്‍റെ മൊഴി രേഖപ്പെടുത്തി. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു രമ്യഹരിദാസിന്‍റെ പരാതി.

പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും എ. വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramya Haridas- UDF- Kerala news
Next Story