Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമ്യ ഹരിദാസ്...

രമ്യ ഹരിദാസ് കുന്ദമംഗലം ​​​ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ പദവി രാജിവെച്ചു

text_fields
bookmark_border
Ramya-Haridas
cancel

കുന്ദമംഗലം (കോഴിക്കോട്​): ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കുന്ദമംഗല ം ​​​ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ രമ്യ ഹരിദാസ് സ്ഥാനം രാജിവെച്ചു. ഒന്നരവർഷം ബാക്കിയിരിക്കെയാണ് രാജി. തിങ ്കളാഴ്ച വൈകീ​ട്ട് അഞ്ചിന്​ സെക്രട്ടറി വി.കെ. ജയപ്രകാശനാണ്​ രാജിക്കത്ത് നൽകിയത്​.

കോൺഗ്രസ്​ ഏൽപിച്ച വലിയ ഉത്തരവാദിത്തം മൂന്നര വർഷം ഭംഗിയായി നിറവേറ്റിയതിൽ സംതൃപ്തിയുണ്ടെന്നും രാഷ്​ട്രീയ ധാർമികതയുടെ പേരിലാണ് രാജിയെന്നും രമ്യ പറഞ്ഞു. ആലത്തൂരിൽ സ്ഥാനാർഥിയായപ്പോൾതന്നെ രാജിവെക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. വലിയ പിന്തുണയാണ് ആലത്തൂരിലെ ജനങ്ങൾ നൽകിയത്​. തുടർന്നും ആലത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും നാളെത്തന്നെ അങ്ങോട്ടുപോകുമെന്നും പുവ്വാട്ടുപറമ്പ് സ്വദേശിയായ രമ്യ വ്യക്​തമാക്കി.

​​ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറുപദവി പട്ടികജാതി സ്ത്രീസംവരണമാണ്​. 19 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും പേരാണുള്ളത്. ആലത്തൂരിൽ രമ്യ ജയിച്ചാൽ പ്രസിഡൻറു സ്ഥാനവും അംഗത്വവും ഒന്നിച്ച് ഒഴിയേണ്ടിവരും. അങ്ങനെ​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പുണ്ടായാൽ ഇരുഭാഗത്തും ഒമ്പത്​​ വീതം അംഗങ്ങളാണുണ്ടാവുക.

തുടർന്ന്​ നറുക്കെടുപ്പ​്​ വേണ്ടിവരും. ഇത് ഒഴിവാക്കാനാണ്​ ഇപ്പോൾതന്നെ രമ്യ രാജിവെച്ചത്​. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ നടന്നാൽ രമ്യക്ക് അംഗത്വം നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പിക്കാമെന്നാണ്​ പാർട്ടിയുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newskunnamangalammalayalam newsRamya haridas
News Summary - ramya haridas resigned kunnamangalam block punchayat presidentship -kerala news
Next Story