Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറംസിയുടെ ആത്മഹത്യ:...

റംസിയുടെ ആത്മഹത്യ: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
റംസിയുടെ ആത്മഹത്യ: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
cancel

കൊട്ടിയം: നിശ്ചയത്തിന്​ ശേഷം വരൻ വിവാഹത്തിൽനിന്ന്​ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്​റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവി​െൻറ ജാമ്യാപേക്ഷ കോടതി തള്ളി.

കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ സ്വദേശി ഹാരിസി​െൻറ ജാമ്യാപേക്ഷയാണ് കൊല്ലം സെഷൻസ് കോടതി തള്ളിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് അറസ്​റ്റിലായ ഇയാൾ രണ്ട്​ മാസമായി റിമാൻഡിലാണ്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചി​െൻറ എതിർപ്പിനെ തുടർന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഹാരിസി​െൻറ മാതാവിനും സഹോദരനും സഹോദര ഭാര്യയായ സീരിയൽ നടിക്കും നിബന്ധനകളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ക്രൈംബ്രാഞ്ച് സംഘം അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ഹൈ​േകാടതി ഇവർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.

Show Full Article
TAGS:ramsi suicide bail Kottiyam 
News Summary - Ramsi's suicide Defendant's bail rejected
Next Story