രാംനാഥ് ഗോയങ്ക മാധ്യമ അവാർഡ് മീഡിയവണിന്
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത മാധ്യമ പുരസ്‌കാരമായ രാംനാഥ് ഗോയങ്ക അവാർഡ് മീഡിയവണിന്. ഝാർഖണ്ഡിലെ ഖനികളെക്കുറിച്ചുള്ള സീനിയർ പ്രൊഡ്യൂസർ സുനിൽബേബിയുടെ റിപ്പോർട്ടിനാണ് പുരസ്‌കാരം. 2019ലെ പ്രാദേശിക വിഭാഗത്തിലെ മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള പുരസ്‌കാരമാണിത്.
ഖനികളുടെ പ്രവർത്തനം മൂലം ദുരിതത്തിലായ ജനങ്ങളുടെ ജീവിതം വരച്ചു കാട്ടുന്ന ഡോക്യുമെന്‍ററിയാണ് അവാര്‍ഡിന് അര്‍ഹമായത്. ഖനനക്കമ്പനികളുടെ പ്രവര്‍ത്തനം മൂലം ചൂട് കാരണം വീട്ടില്‍ പോലും പ്രവേശിക്കാനാവാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളെക്കുറിച്ചാണ് ഡോക്യുമെന്‍ററി.
ഖനിയിലെ വിഷവാതകം ശ്വസിച്ച് നിരന്തരമായ രോഗങ്ങൾക്ക് അടിമപ്പെട്ട ഒരു ജനതയുടെ പച്ചയായ ജീവിതത്തെ ഡോക്യുമെന്‍ററി വരഞ്ഞിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ദൃശ്യ മാധ്യമ പുരസ്‌കാരമാണ് രാംനാഥ് ഗോയങ്ക അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

