Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിയമനങ്ങൾ...

അനധികൃത നിയമനങ്ങൾ അന്വേഷിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവനന്തപുരം: ഐ.ടി വകുപ്പിന്​ കീഴിലടക്കം കഴിഞ്ഞ കാലത്ത്​ നടന്ന നിരവധി അനധികൃത നിയമനങ്ങൾ അന്വേഷിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ലക്ഷക്കണക്കിന്​ യുവാക്കൾ പുറത്ത്​ നിൽക്കു​േമ്പാൾ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നടത്തുന്ന പിൻ വാതിൽ നിയമനങ്ങൾ അന്വേഷിക്കണം. അനധികൃത നിയമനങ്ങളിൽ ഏറെയും നടക്കുന്നത്​ ഐ.ടി വകുപ്പിന്​ കീഴിലാണ്​.  മുഖ്യമന്ത്രിയുടെ ഫേസ്​ബുക്ക്​ കൈകാര്യ ചെയ്യുന്ന താൽകാലിക ജീവനക്കാരെയടക്കം സ്​ഥിരപ്പെടുത്താനുള്ള നീക്കമാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഒാഫീസ്​ തന്നെ കള്ളക്കടത്തി​​െൻറയും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്നെന്ന്​ ഇപ്പോൾ ബോധ്യപ്പെട്ടിരുക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. ഇതി​​െൻറയെല്ലാം ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്​. ഈ വിഷയത്തിൽ രാജിയിൽ കുറഞ്ഞ ഒരു നടപടിയും കേരളത്തിലെ ജനങ്ങൾക്ക്​ സ്വീകാര്യമല്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയു​െട സസ്​പെൻഷനോട്​ എല്ലാ അവസാനിച്ചു എന്ന്​ കരുതാനാകില്ല. 

മുഖ്യമന്ത്രിയുടെ ഒാഫീസി​ൽ നടന്ന ക്രമക്കേടുകൾ സി.ബി.​ഐ അന്വേഷിക്കണം. ചീഫ്​ സെക്രട്ടറിയോ ധനകാര്യ സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട്​ കാര്യമില്ല. അവർ നാലു വർഷം ഒരുമിച്ച്​ ജോലി ചെയ്​തവരാണ്.​ അതിന്​ പരിമിതികളുണ്ട്​.

തുടക്കം മുതൽ ശിവശങ്കറിനെയടക്കം സംരക്ഷിക്കുന്ന നിലപാടാണ്​ മുഖ്യമന്ത്രി കൈകൊണ്ടത്​. അവസാനം ഗത്യന്തരമില്ലാതെയാണ്​ നടപടി എടുത്തത്​. 12 ദിനങ്ങൾ മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഐ.ടി ഫെല്ലോ പദവിയിൽ നിന്ന്​ മാറ്റിയയാൾ ഡ്രീം കേരളയിൽ ഇപ്പോഴും മെമ്പറാണ്​. 

മുഖ്യമന്ത്രിയുടെ ഇഷ്​ടാനുസരണം പ്രവർത്തിക്കുന്ന പാർട്ടി സെക്രട്ടറിയേറ്റ്​ അദ്ദേഹത്തെ തിരുത്താത്തതിൽ അദ്​ഭുതമില്ല. സെക്രട്ടറിയേറ്റ്​ അദ്ദേഹത്തിന്​ പൂർണ പിന്തുണ പ്രഖ്യാപിക്കും. പക്ഷേ, അതുകൊണ്ടൊന്നും കാര്യമില്ല. മാർകിസ്​റ്റ്​ പാർട്ടിയിലെ ഉൾപ്പാർട്ടി ചർച്ചയോ തിരുത്തലുകളോ പ്രതീക്ഷിക്കാനാകാത്തവിധം ആ പാർട്ടി അധ:പ്പതിച്ചിരുക്കുന്നു. 

ഞാൻ പറഞ്ഞ കാര്യങ്ങൾ ഉറപ്പുള്ള കാര്യങ്ങളായിരുന്നുവെന്ന്​ ഇപ്പോൾ മുഖ്യമന്ത്രിക്ക്​ ബോധ്യമായില്ലേ എന്നും ചെന്നിത്തല ചോദിച്ചു. ഞങ്ങൾ ഉന്നയിച്ച ഒാരോ ആരോപണങ്ങളും ശരിയായിരുന്നുവെന്നാണ്​ പിന്നീട്​ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacovid 19
News Summary - ramesh press conforence
Next Story