തോമസ് ഐസക്കിന് മറുപടിയില്ല, എനിക്ക് സംസ്കാരം കൂടിയുണ്ടെന്ന് രമേഷ് പിഷാരടി; ‘സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല’
text_fieldsരമേഷ് പിഷാരടി, തോമസ് ഐസക്
പാലക്കാട്: തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ഐസകിനോടൊപ്പം നിന്ന് മറുപടി പറയാനില്ല. അനാവശ്യപരാമർശങ്ങൾക്ക് ഞാനില്ല. എല്ലാറ്റിനും മറുപടി പറയാൻ എനിക്ക് കഴിയില്ല. എനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ‘കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോയെന്നായിരുന്നു’ പിഷാരടിക്കെതിരെ തോമസ് ഐസക് നടത്തിയ പരാമർശം.
സംസ്കാരം സമരം ചെയ്താൻ കിട്ടുന്നതല്ലെന്നും പിഷാരടി പറഞ്ഞു. എനിക്ക് എല്ലാവരോടും സ്നേഹം മാത്രം. മറുപക്ഷത്താണെങ്കിൽ ആരെയും വിലകുറച്ച് കാണുന്ന സമീപനം ശരിയല്ലെന്നും പിഷാരടി പറഞ്ഞു. നിരവധി കലാപ്രസ്ഥാനങ്ങളെ കൊണ്ടുനടന്നവരാണ് കലാകാരന്മാരെ വിലകുറച്ച് കാണുന്നത്. പാലക്കാട് എല്ലാ പ്രചാരണങ്ങൾക്കും മുകളിൽ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ട്.
നടക്കുന്ന എല്ലാ പ്രചാരണവും ജനം എല്ലാം മനസിലാക്കുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇതിനിടെ, എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാർ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കും മറുപടിയില്ലെന്ന് പിഷാരടി കൂട്ടിച്ചേർത്തു. അഖിൽ മാരാൽ നാളെ ഇതെല്ലാം മാറ്റി പറയാം. മൂന്ന് വർഷം കഴിഞ്ഞാൽ ഇന്നു പറഞ്ഞതൊന്നും ആയിരിക്കില്ല പറയുന്നത്. അത്തരമൊരാളെ കുറിച്ച് സംസാരിക്കാനില്ലെന്നും പിഷാരടി പറഞ്ഞു. പാലക്കാട് നടന്ന വികസന തുടർച്ചക്ക് ജനം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും പിഷാരടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

