Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി​.ജെ.പിക്ക്​...

ബി​.ജെ.പിക്ക്​ ലഭിച്ചത്​ ആരുടെ വോ​െട്ടന്ന്​ സി.പി.എം പരിശോധിക്കണം-ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala-kerala news
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആരുടെ വോട്ടാണ്​ ബി.ജെ.പിക്ക്​ പോയതെന്ന്​ സി.പി.എം ആത്മപരിശോധന നടത്തുമോയെന് ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ വോട്ട്​ കൂടിയത്​ പരിശോധിക്കേണ്ടതാണെ ന്നും അദ്ദേഹം പ്രസ്​ ക്ലബി​​െൻറ ‘മുഖാമുഖ’ത്തിൽ പറഞ്ഞു.

ബി.ജെ.പി വിരുദ്ധ വികാരം ഉണർത്തിയത്​ സി.പി.എമ്മാണെ ന്നും അതിനാലാണ്​ യു.ഡി.എഫ്​ വിജയിച്ചതെന്നുമാണ്​ പിണറായി വിജയൻ പറയുന്നത്​. ഇത്രയും നാൾ പറഞ്ഞത്​ കോൺഗ്രസ്​ എന് നാൽ ബി.ജെ.പിയാണെന്നും കോൺഗ്രസ്​-യു.ഡി.എഫ്​ നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ കാത്തിരിക്കുന്നുവെന്നുമാണ്​. ശബരിമല വിഷയത്തിൽ ബി.ജെ.പിയെ വളർത്തി ജനാധിപത്യ-മ​േതതര ശക്തി​കളെ തകർക്കാൻ ​ശ്രമിച്ചത്​ സി.പി.എമ്മാണ്​.

ആ അപകടകരമായ നീക്കം ജനം തിരിച്ചറിഞ്ഞെന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം സൂചിപ്പിക്കുന്നത്​. ഇടതുപക്ഷവും കമ്യൂണിസവും ഇല്ലാതാകണമെന്ന്​ കോൺഗ്രസ്​ ആഗ്രഹിക്കുന്നില്ല. മതേതരകക്ഷികൾ ക്ഷീണിക്കാൻ പാടില്ല. എന്നാൽ, ദേശീയതലത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടികൾ സ്വയം ഇല്ലാതാകുകയാണ്​. മമതയെ തോൽപിക്കാൻ ബംഗാളിൽ സി.പി.എമ്മി​​െൻറ വോട്ട്​ ബി.ജെ.പിക്ക്​ നൽകി. മുഖ്യശത്രു കോൺഗ്രസല്ലെന്ന സീതാറാം യെച്ചൂരിയുടെ നിലപാട്​ കേരളത്തിലെ സി.പി.എം നേതാക്കൾ സ്വീകരിക്കേണ്ടതായിരുന്നു.

ഡൽഹിയിൽ ഇരിക്കുന്നവർക്ക്​ മുന്നണി രാഷ്​ട്രീയം എന്തെന്ന്​ അറിയാത്തതി​​െൻറ പ്രശ്​നമാണ്​ പ്രതിപക്ഷ ​െഎക്യത്തിന്​ തടസ്സമായത്​. അമേത്തിയിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന്​ തന്നെയായിരുന്നു പ്രതീക്ഷ. കേരളമാകെ തരംഗം വീശിയിട്ടും ആലപ്പുഴയിൽ പരാജയപ്പെട്ടതി​​െൻറ കാരണം പരിശോധിക്കും. 19 ഇടത്തും യു.ഡി.എഫ്​ പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി പദവി രാജിവെച്ച എ.കെ. ആൻറണിയുടെ മാതൃക പിണറായി വിജയൻ പിന്തുടരണം.

123 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ്​ മുന്നിലെത്തി. 16 നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ്​ ഇടതിന്​ ലീഡ്​. 16 മന്ത്രിമാരുടെയും സ്​പീക്കറുടെയും ​െഡപ്യൂട്ടി സ്​പീക്കറുടെയും ലോക്​സഭയിലേക്ക്​ മത്സരിച്ച ഇടത്​ എം.എൽ.എമാരുടെയും മണ്ഡലങ്ങളിലും യു.ഡി.എഫിനാണ്​ ലീഡെന്നും ചെന്നിത്തല പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongresskerala newsmalayalam news2019 Loksabha elections
News Summary - Ramesh chinnithala press meet-Kerala news
Next Story