Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെൽഫെയർ പാർട്ടിയെ...

വെൽഫെയർ പാർട്ടിയെ വിമർശിച്ചവർക്ക്​ പി.ഡി.പി പ്രശ്നമില്ല -ചെന്നിത്തല

text_fields
bookmark_border
Chennithala,Statement,Postponed,Announcement,Delay, സ്വർണക്കൊള്ള, ശബരിമല, ചെന്നിത്തല
cancel
camera_alt

രമേശ് ചെന്നിത്തല

കൊ​ല്ലം: പി.​ഡി.​പി എ​ൽ.​ഡി.​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​ശ്നം കാ​ണാ​ത്ത​വ​രാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി യു.​ഡി.​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത് വി​വാ​ദ​മാ​ക്കി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ള​ത്തി​ൽ സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ ഉ​ണ്ട് എ​ന്ന​ത് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കും. കോ​ന്നി പ്ര​സം​ഗ​ത്തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​മ്പ് പു​റ​ത്തു​വ​ന്നു. പി.​ആ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​പ്പോ​ഴും കൂ​ടെ ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ സം​ഭ​വി​ച്ച​താ​ണ​ത്. മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ കു​റ​ച്ച്​ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ യു.​ഡി.​എ​ഫി​ന്​ പെ​ട്ടെ​ന്ന്​ അ​ധി​കാ​ര​ത്തി​ൽ ക​യ​റാ​ൻ സാ​ധി​ക്കു​മെ​ന്നും​ കൊ​ല്ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണ്. അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​യു​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ രേ​ഖ​യി​ൽ ബി.​ജെ.​പി സീ​ൽ വ​ന്ന​ത് ഞെ​ട്ടി​ച്ചു. നി​ഷ്പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ക​മീ​ഷ​ൻ ഓ​ഫി​സി​ൽ എ​ങ്ങ​നെ ബി.​ജെ.​പി സീ​ൽ വ​ന്നു​വെ​ന്ന​ത്​ ദു​രൂ​ഹ​മാ​ണ്. കി​ഫ്​​ബി​യെ കോ​ൺ​ഗ്ര​സ്​ എ​തി​ർ​ത്തി​ട്ടി​ല്ല.

അ​വി​ടെ ന​ട​ക്കു​ന്ന തെ​റ്റാ​യ കാ​ര്യ​ങ്ങ​ളെ​യാ​ണ്​ എ​തി​ർ​ത്ത​ത്. കി​ഫ്​​ബി എ​ന്ത്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യ​ക്തി​ക​ൾ​ക്ക്​​ പ​ര​സ്യം ന​ൽ​കി​യ​ത്. യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​തു​ൾ​പ്പെ​ടെ എ​ല്ലാ അ​ഴി​മ​തി​യും അ​ന്വേ​ഷി​ക്കും. യു.​ഡി.​എ​ഫ് 100ല​ധി​കം സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ വ​രും. മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ്​ തീ​രു​മാ​നി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKerala Assembly Election 2026
News Summary - Ramesh Chennithala's speech
Next Story