Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു; വധു ജൂനിറ്റ ജോൺ
text_fieldsbookmark_border
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശിയുടെയും ഷൈനിയുടെയും മകൾ ജൂനിറ്റയാണ് വധു. ചെന്നിത്തല തന്നെയാണ് വിവാഹം നിശ്ചയിച്ച വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.
Next Story

