വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് രമേശ് ചെന്നിത്തല
text_fieldsകെ.പി.സി സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തിൽ വോട്ടേഴ്സ് ലിസ്റ്റിലെ ഇരട്ടിപ്പുകൾ കാണിക്കുന്നു. ഫോേട്ടാ: പി.ബി. ബിജു
തിരുവനന്തപുരം: കള്ളവോട്ടുകൾ ചേർത്ത് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന് സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ് നടത്തുന്നതെന്നും അവ നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാത്രം 2534 വോട്ട് ഇരട്ടിപ്പുകൾ തങ്ങളുടെ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് നാലായിരത്തിലധികം കള്ളവോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.
വോട്ടർപട്ടികയിലെ ഇരട്ടിപ്പുകൾ തെരഞ്ഞെടുപ്പ് കമീഷന് എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും അവ ഉടനെ നീക്കം ചെയ്ത് വോട്ടർപട്ടിക കുറ്റമറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകൾ ചേർക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

