രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി
text_fieldsതിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവും ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന എൻ. ദേവകിയമ്മ (91) നിര്യാതയായി. ഭർത്താവ്: ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ). ഇന്ന് രാവിലെ 5.30 നായിരുന്നു മരണം. സംസ്കാരം ചൊവ്വാഴ്ച ഉച്ച 12.00 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ.
മക്കൾ: രമേശ് ചെന്നിത്തല, കെ.ആർ. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).
മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻറ് ഓഫിസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപറേറ്റീവ് ഡിപാർട്ട്മെൻറ് ), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസി. ഡയറക്ടർ, ആകാശവാണി).
കൊച്ചുമക്കൾ: ഡോ. രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ.ആർ.എസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ. കൃഷ്ണൻ (പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്.എ), പ്രണവ് പി നായർ (സയൻറിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

