Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ശൈലി...

മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ്​ യു.ഡി.എഫിന് നല്ലത്​ -​ചെന്നിത്തല

text_fields
bookmark_border
മുഖ്യമന്ത്രി  ശൈലി മാറ്റാതിരിക്കുന്നതാണ്​ യു.ഡി.എഫിന് നല്ലത്​ -​ചെന്നിത്തല
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ്​ യു.ഡി.എഫിന്​ നല്ലതെന്ന്​ ​പ്രതിപക്ഷ​േനതാവ്​ രമേശ് ​ ചെന്നിത്തല. ഭരിക്കാൻ ധാർമികമായി അവകാശം നഷ്​ടപ്പെട്ട സർക്കാറാണിത്​. എന്നാൽ മുഖ്യമ​ന്ത്രി മാത്രം ജനവിധി അംഗീ കരിക്കുന്നില്ല. ജനങ്ങൾക്ക്​ തെറ്റ്​ പറ്റിയെന്ന നിലയിലാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനാലാണ്​ അദ്ദേഹം ശൈ ലി മാറ്റില്ലെന്ന്​ പറയുന്നത്​​.

കേരളത്തിലെ ​ജനവിധി പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായിക്കും എ തിരെയുള്ളതാണ്​. രാഹുൽ ഗാന്ധി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരു​െന്നങ്കിൽ പത്തനംതിട്ടയിൽ ബി.​െജ.പി ജയിക്കുമായിരു​െന്നന്നാന്ന്​ പിണറായ ി പറഞ്ഞത്​. അദ്ദേഹത്തി​​െൻറ മനസ്സിലിരിപ്പ്​ അറിയാതെ പുറത്തുചാടിയതാണ്​. മ​േതതര ശക്​തികളെ ദുർബലപ്പെടുത്തി ബി.ജ െ.പിയെ പ്രതിപക്ഷ കക്ഷിയാക്കി ഉയർത്തിക്കൊണ്ടുവരാനാണ്​ മുഖ്യമന്ത്രി ശ്രമിച്ചത്​.

മൂന്നാം വാർഷികം ആഘോഷി ക്കുന്നത്​ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാറാണ്​.പരാജയങ്ങളിൽനിന്ന്​ പാഠം ഉൾക്കൊണ്ട്​ തിരിച്ചുവന്ന ച രിത്രമാണ്​ കോൺഗ്രസിനുള്ളത്​. അതിനാൽ രാഹുൽ ഒഴിയേണ്ടതില്ല. സംഘടനയെ ചലനാത്​മകമായി മുന്നോട്ട്​ കൊണ്ടുപോകുകയാണ്​ വേണ്ടത്​. രാഹുൽ ഗാന്ധി പ​​െങ്കടുത്ത സമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടമായിരു​െന്നങ്കിലും അത്​ വോട്ടാക്കി മാറ്റുന്നതിന്​ സംഘടന സംവിധാനം പരാജയ​െപ്പട്ടു. മതേതരത്വത്തിനും ജനാധിപത്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന അഞ്ച്​ വർഷങ്ങളാണ്​ വരാനിരിക്കുന്നത്​. ഇതിനെ ശക്​തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

വാർഷികം ആഘോഷിച്ചത്​ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാർ -ചെന്നിത്തല
തിരുവനന്തപുരം: മൂന്നാം വാർഷികം ആഘോഷിക്കുന്നത്​ ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയ സർക്കാറാണെന്ന്​ പ്രതിപക്ഷ​േനതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ​ജനവിധി പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായിക്കും എതിരെയുള്ളതാണ്​. രാഹുൽ ഗാന്ധി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ഭരിക്കാൻ ധാർമികമായി അവകാശം നഷ്​ടപ്പെട്ട സർക്കാറാണിത്​. എന്നാൽ മുഖ്യമ​ന്ത്രി മാത്രം ജനവിധി അംഗീകരിക്കുന്നില്ല. ജനങ്ങൾക്ക്​ തെറ്റ്​ പറ്റിയെന്ന നിലയിലാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനാലാണ്​ അദ്ദേഹം ശൈലി മാറ്റില്ലെന്ന്​ പറയുന്നത്​​.

അദ്ദേഹം ശൈലി മാറ്റാതിരിക്കുന്നതാണ്​ യു.ഡി.എഫിന്​ നല്ലത്​. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരു​െന്നങ്കിൽ പത്തനംതിട്ടയിൽ ബി.​െജ.പി ജയിക്കുമായിരു​െന്നന്നാന്ന്​ പിണറായി പറഞ്ഞത്​. അദ്ദേഹത്തി​​െൻറ മനസ്സിലിരിപ്പ്​ അറിയാതെ പുറത്തുചാടിയതാണ്​. മ​േതതര ശക്​തികളെ ദുർബലപ്പെടുത്തി ബി.ജെ.പിയെ പ്രതിപക്ഷ കക്ഷിയാക്കി ഉയർത്തിക്കൊണ്ടുവരാനാണ്​ മുഖ്യമന്ത്രി ശ്രമിച്ചത്​. പരാജയങ്ങളിൽനിന്ന്​ പാഠം ഉൾക്കൊണ്ട്​ തിരിച്ചുവന്ന ചരിത്രമാണ്​ കോൺഗ്രസിനുള്ളത്​. അതിനാൽ രാഹുൽ ഒഴിയേണ്ടതില്ല. സംഘടനയെ ചലനാത്​മകമായി മുന്നോട്ട്​ കൊണ്ടുപോകുകയാണ്​ വേണ്ടത്​. രാഹുൽ ഗാന്ധി പ​​െങ്കടുത്ത സമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടമായിരു​െന്നങ്കിലും അത്​ വോട്ടാക്കി മാറ്റുന്നതിന്​ സംഘടന സംവിധാനം പരാജയ​െപ്പട്ടു. മതേതരത്വത്തിനും ജനാധിപത്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന അഞ്ച്​ വർഷങ്ങളാണ്​ വരാനിരിക്കുന്നത്​. ഇതിനെ ശക്​തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

രാഷ്​ട്രീയ അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം -മുല്ലപ്പള്ളി

കോഴിക്കോട്​: രാഷ്​ട്രീയ അന്തസ്സുണ്ടെങ്കിൽ തെരഞ്ഞെടുപ്പ്​ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ​െക.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ സംസ്​ഥാന സർക്കാറിനെയും വിലയിരുത്തുമെന്നാണ്​ പിണറായി പറഞ്ഞത്​. മന്ത്രിമാരുടേതുൾപ്പെടെ 123 നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫ്​ പിന്നിലാണ്​. 2004ലെ പാർലമ​െൻറ്​ ​െതരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ വൻപരാജയം ഏറ്റുവാങ്ങിയപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി, അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണി​യോട്​ രാജിവെക്കാൻ ആവശ്യപ്പെട്ടത്​ നാം ഒാർക്കണം. അന്ന്​ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ആൻറണി രാജിവെച്ചു. ആ രാഷ്​ട്രീയ മര്യാദ പിണറായി കാട്ടണമെന്ന്​ മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സി.പി.എമ്മി​​െൻറ അന്തകനും രാജ്യത്തെ​ ഏറ്റവും അഹന്തയുള്ള രാഷ്​ട്രീയ നേതാവുമാണ്​ പിണറായി. നാടുവാഴി സംസ്​കാരത്തോടെയാണ്​ അദ്ദേഹം പെരുമാറുന്നത്​. വലിയ തോൽവിയുണ്ടായിട്ടും കൊലച്ചിരി ചിരിച്ചു​െകാണ്ടാണ്​ ത​​െൻറ പ്രവർത്തനമോ ശൈലിയോ മാറ്റില്ലെന്ന്​ അദ്ദേഹം പറയുന്നത്​. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഏശിയില്ല എന്നാണ്​ പിണറായി പറയുന്നത്​. ഇനിയെങ്കിലും യാഥാർഥ്യബോധത്തോടെ തെരഞ്ഞെടുപ്പ്​ പരാജയം വിലയിരുത്താൻ അദ്ദേഹം തയാറാവണം -മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല സംഭവവികാസങ്ങളെ സി.പി.എമ്മും ബി​.ജെ.പിയും രാഷ്​ട്രീയമായി കണ്ടതോടെ കോൺഗ്രസ്​ നിലപാടാണ്​ ശരിയെന്ന്​ ജനത്തിന്​ ബോധ്യപ്പെട്ടു. ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സി.പി.എം സഹകരണ അന്തരീക്ഷം തകർത്ത പിണറായി, രാഹുൽ ഗാന്ധി സ്​ഥാനാർഥിയായപ്പോൾ അദ്ദേഹത്തെ പരിഹസിക്കുകയാണ്​ ചെയ്​തത്​. ബി.ജെ.പി വോട്ടിൽ കാര്യമായ ഉയർച്ചയില്ലാത്തത്​ ​സംഘ്​പരിവാറിന്​ വേരോട്ടമുള്ള മണ്ണല്ല കേരളമെന്നതിനാലാണ്​. ആലപ്പുഴയിലെ തോൽവി സംബന്ധിച്ച്​ അ​േന്വഷണം നടത്തുമെന്നും ദേശീയതലത്തിലെ പരാജയത്തി​​െൻറ പേരിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്​ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം ചോദ്യത്തിന്​ മറുപടി നൽകി. അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. പി. ശങ്കരൻ, അഡ്വ. പി.എം. നിയാസ്​, കെ.സി. അബു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

ശബരിമല വിഷയത്തെ മുഖ്യമന്ത്രി വർഗീയവത്​കരിച്ചതി​​െൻറ തിരിച്ചടി -പ്രേമചന്ദ്രൻ

തിരുവനന്തപുരം: വിശ്വാസപരമായ പ്രശ്​ന​െത്ത വർഗീയവത്​കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതി​​െൻറ തിരിച്ചടിയാണ്​ തെരഞ്ഞെടുപ്പ്​ ഫലമെന്ന്​ ആർ.എസ്​.പി കേന്ദ്ര സെക്ര​േട്ടറിയറ്റ്​ അംഗം എൻ.കെ. പ്രേമചന്ദ്രൻ. സവർണരും അവർണരും തമ്മി​െല മത്സരമാണ്​ ശബരിമല പ്രശ്​നത്തിലെന്നാണ്​ മുഖ്യമന്ത്രി പത്തനംതിട്ടയിൽ പ്രസംഗിച്ചത്​. ഇതിൽ ജനങ്ങളുടെ പ്രതികരണമാണ്​ കണ്ടത്​-തിരുവനന്തപുരം പ്രസ്​ ക്ലബി​​െൻറ മീറ്റ്​ ദ പ്രസിൽ ​പ്രേമചന്ദ്രൻ പറഞ്ഞു. ഇടതു​ നയങ്ങളിൽനിന്ന്​ പിണറായി സർക്കാർ പിന്നാക്കം പോയി. ഇത്​ ഇടതുപക്ഷ മനസ്സുകളെ ഇടതു മുന്നണിയിൽനിന്ന്​ അകറ്റി. കോൺഗ്രസ്​ പോലും ചെയ്യാത്തതാണ്​ ലണ്ടൻ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ മണിയടിക്കാൻ പോയ മുഖ്യമന്ത്രിയുടെ നടപടി. മുസ്​ലിം ജമാഅത്തുകളിലും ക്രൈസ്​തവ ദേവാലയങ്ങളും കയറിയിറങ്ങി മന്ത്രിമാർ പറഞ്ഞത്​, താൻ സംഘിയാണെന്നാണ്​. ഡോ. തോമസ്​ ​െഎസക്കും കെ.ടി. ജലീലുമാണ്​ ഇതിനു​​ നേതൃത്വം നൽകിയത്​. പച്ചയായ വർഗീയതയാണ്​ ഇവർ പറഞ്ഞത് ​-അദ്ദേഹം ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithala
News Summary - ramesh chennithala
Next Story