മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥികളുടെ ഹോസ്റ്റലില്‍ പൊലീസ് കണ്ടെടുത്തത് നിര്‍മാണ സാമഗ്രികളാണെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് സഭയുടെ അവകാശ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
പൊലീസ് കോടതിയല്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ മാരകായുധങ്ങളാണ് കണ്ടെത്തിയതെന്ന് പറയുമ്പോഴാണ് പൊലീസിെൻറ ചുമതലയുള്ള മുഖ്യമന്ത്രി നിര്‍മാണ സാമഗ്രികളാണെന്ന് നിയമസഭയില്‍ പറഞ്ഞത്. അക്രമം നടത്താന്‍ മാരകായുധങ്ങള്‍ ശേഖരിച്ചുെവച്ച കുറ്റവാളികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ഇത് ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. കലാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കാന് ഭരണത്തിനു നേതൃത്വം നല്കുന്ന മുഖ്യമന്ത്രി ഒത്താശ ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
