ചര്‍ച്ചക്ക് മുന്‍കൈയെടുക്കാന്‍ മാവോവാദികള്‍ ആവശ്യപ്പെട്ടു –ചെന്നിത്തല
text_fieldsതിരുവനന്തപുരം: മാവോവാദികളുമായുള്ള ചര്‍ച്ചക്ക് മുന്‍കൈയും പിന്തുണയും ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് രൂപേഷ് തനിക്ക് കത്തെഴുതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാക്കുകള്‍ ആത്മാര്‍ഥമെങ്കില്‍ ആയുധം ഉപേക്ഷിച്ചശേഷം അറിയിച്ചാല്‍ ചര്‍ച്ചക്ക് തയാറാണെന്ന് രൂപേഷിനോട് വ്യക്തമാക്കിയതായും ചെന്നിത്തല അറിയിച്ചു.
‘‘കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് രൂപേഷ് എനിക്ക് കത്തെഴുതിയിരുന്നു. മാവോവാദിവേട്ട സംസ്ഥാന പൊലീസ് ശക്തമാക്കിയതും കുപ്പുദേവരാജ്, അജിത എന്നിവര്‍ വെടിയേറ്റ് മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലായിരുന്നു കത്ത്. കടുത്ത പ്രമേഹരോഗിയായിരുന്ന കുപ്പുദേവരാജ്, കാഴ്ചശക്തി കുറഞ്ഞുവരുന്ന അജിത എന്നിവര്‍ കീഴടങ്ങാന്‍ തയാറായിരുന്നിട്ടും വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് രൂപേഷ് വ്യക്തമാക്കിയത്.
ഇടതുസര്‍ക്കാറിന്‍െറ നയങ്ങളെ വിമര്‍ശിക്കുമ്പോള്‍തന്നെ പുതിയ ചര്‍ച്ചക്കുള്ള വാതില്‍ തുറന്നിടാനും രൂപേഷ് തയാറാകുന്നത് ശുഭസൂചകമായാണ് കാണുന്നത്’’-അദ്ദേഹം പറഞ്ഞു. രാജ്യത്ത് അസമത്വവും സാമൂഹികനീതിനിഷേധവും വളരുന്നുവെന്നത് സത്യമാണ്. എന്നാല്‍, ഭരണഘടനവിധേയസംവിധാനങ്ങള്‍ ഉപയോഗിച്ചുവേണം പരിഹാരം കാണേണ്ടത് എന്നാണ് തന്‍െറ വിശ്വസം. ആയുധമെടുത്ത് അടരാടുകയല്ല പോംവഴി. സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തി പൊതുപ്രവര്‍ത്തനത്തിലേക്ക് രൂപേഷും സഹപ്രവര്‍ത്തകരും കടന്നുവരണം. ഒരുകൈയില്‍ സമാധാനവും മറുകൈയില്‍ തോക്കുമേന്തിയ ചര്‍ച്ച പാഴാണെന്നും രമേശ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
