Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 2:55 AM IST Updated On
date_range 21 April 2017 2:55 AM ISTമുഖ്യമന്ത്രിയെയും മന്ത്രിസഭയെയും കേന്ദ്രം വിശ്വാസത്തിലെടുക്കണം -പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിമാരെയും സംസ്ഥാന മന്ത്രിസഭകളെയും പൂർണവിശ്വാസത്തിൽ എടുത്തേ സംസ്ഥാനവിഷയങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടാൻ പാടുള്ളൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾ കേന്ദ്രത്തിെൻറ ഏജൻറുമാരല്ല. അടിമ, ഉടമ ബന്ധവുമല്ല. ശക്തമായ സംസ്ഥാനങ്ങൾ നിലനിന്നാലേ ശക്തമായ കേന്ദ്രമുണ്ടാവൂ. കേന്ദ്ര, സംസ്ഥാനസംവിധാനങ്ങൾ പരസ്പരം ഏറ്റുമുട്ടാതെ സഹകരണേത്താടെ മുന്നോട്ടുപോവുകയാണ് മെച്ചപ്പെട്ട ഭരണസംവിധാനത്തിന് അനുയോജ്യം. എന്നാൽ, അതിൽ സങ്കീർണവും ആഴമേറിയതുമായ ഗുരുതരപ്രശ്നം നിലനിൽക്കുന്നു. എല്ലാ അധികാരവും പ്രധാനമന്ത്രിയിലേക്കും ധനമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നു. ഇത് നല്ലതല്ല. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം വികസനത്തിലെ അന്തരമാണ്. ചില സംസ്ഥാനങ്ങൾ കൂടുതൽ വളർച്ച നേടുന്നു. നോട്ട് നിരോധനത്തിെൻറ ദുരിതം യു.പിയിലെ ജനങ്ങൾക്കുണ്ടായില്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അവിടെ ഏറ്റവും കൂടുതൽ നോട്ട് കൊടുെത്തന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
