'മുഖ്യമന്ത്രിക്ക് സമയമില്ലെങ്കിൽ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം'
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയത് സംഭവം പൊലീസിപ്പോള്‍ പിന്തുടരുന്ന കിരാതമായ ഫാസിസ്റ്റ് സ്വഭാവമാണ് പുറത്ത് കൊണ്ട് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ കീഴില്‍ പൊലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. കമല്‍ സി ചവറക്കും, നദീര്‍ എന്ന യുവാവിനെതിരെയും പൊലീസ് കൈക്കൊണ്ട നടപടി ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ വ്യാപകമായ പ്രതിഷേധമുയര്‍ത്തുകയും, കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് സമാന സ്വഭാവത്തിലുള്ള സംഭവം അരങ്ങേറിയത്. മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നത്.മുഖ്യമന്ത്രിക്ക് സമയമില്ലങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം. ഇടതു സര്‍ക്കാരിന്റെ കീഴില്‍ കുട്ടികള്‍ ചുവരെഴുത്ത് നടത്തുന്നതും കൊടിയ കുറ്റമാണോയെന്നും ചെന്നിത്തല ചോദിച്ചു.
സി.പി.എം കാരും എസ്.എഫ്.ഐക്കാരും ഇതുവരെ ചുവരെഴുത്തൊന്നും നടത്തിയിട്ടില്ലേ. ചുവരില്‍ കുട്ടികള്‍ എഴുതിയത് കവിതാ ശകലങ്ങളാണ്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി വാതോരാത പ്രസംഗിക്കുന്ന ഇടതു പക്ഷ ഭരണത്തിന് കീഴില്‍ തന്നെ ഇങ്ങനെ ഒരു സംഭവുമുണ്ടായത് അപമാനകരമാണ്. പൊലീസില്‍ ആര് എന്ത് ചെയ്താലും ചോദ്യം ചെയ്താലും ചോദ്യം ചെയ്യപ്പെടില്ലന്ന അവസ്ഥ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
