അംഗൻവാടി പ്രവർത്തകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം : അംഗൻവാടി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അംഗൻവാടി പ്രവർത്തകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിന് മുന്നിൽ അംഗൻവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി )സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിന് വേണ്ടി ജീവിതം മാറ്റിവെച്ച അംഗൻവാടി പ്രവർത്തകരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയാറാകാത്ത ഗവൺമെൻറ് അംഗനവാടി പ്രവർത്തകരെ സെക്രട്ടറിയേറ്റിന്റെ നടയിൽ പട്ടിണിക്കഞ്ഞി വെച്ച് കുടിക്കുന്ന നിലയിലുള്ള സമരത്തിലേക്ക് തള്ളിവിട്ടത് ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു.
അംഗൻവാടി പ്രവർത്തകർ ഉയർത്തുന്ന ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അംഗൻവാടി ആൻഡ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് കൃഷ്ണവേണി ജി.ശർമ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വി.ആർ. പ്രതാപൻ, വി ജെ ജോസഫ്, എന്നിവർ പ്രസംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

