സാജെൻറ ആത്മഹത്യയിൽ ഐ.ജിതല അന്വേഷണം നടത്തണം -ചെന്നിത്തല
text_fieldsകണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.ജിതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാജെൻറ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ഒരു പ ്രവാസിക്കും ഈയൊരു ദുര്യോഗം ഉണ്ടാവരുത്. നിഷ്പക്ഷമായ അന്വേഷണമാണ് നടേക്കണ്ടത്. സ്വാധീനം െചലുത്താനാവണം ഡിവൈ.എസ്.പിയെ അന്വേഷണമേൽപിച്ചതെന്ന് സംശയിക്കുന്നു.
നിയമസഭയിൽ വിഷയമുന്നയിച്ചപ്പോൾ സർക്കാർ ലാഘവബുദ്ധിയോടെയാണ് കണ്ടത്. ഇടതു സർക്കാറിെൻറ കാലത്ത് രണ്ടാമത്തെ പ്രവാസിക്കാണ് ജീവൻ കൊടുക്കേണ്ടിവന്നത്. പുനലൂരിലെ സുഗതനായിരുന്നു ജീവനൊടുക്കിയ ആദ്യത്തെ പ്രവാസി. കണ്ണൂർ സി.പി.എമ്മിലെ വിഭാഗീയതയാണ് സാജെൻറ ആത്മഹത്യക്ക് പ്രേരകമായത്. ധാർഷ്ട്യം നിറഞ്ഞ നഗരസഭ ചെയർപേഴ്സൻ ശ്യാമളയാണ് കുറ്റവാളി. ശ്യാമളയെ രക്ഷിക്കാൻ നടത്തുന്ന ശ്രമം അപലപനീയമാണ്.
പ്രേരണാക്കുറ്റത്തിന് അവർെക്കതിരെ കേസെടുക്കുന്നതിനുപകരം സംരക്ഷിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ചെയർപേഴ്സനെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കാനുള്ള ഇച്ഛാശക്തി പാർട്ടി കാണിക്കണം. ഒരു പാർട്ടി പ്രവർത്തകന് ഇതാണ് സ്ഥിതിെയങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
