Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെളിവു​ണ്ടെങ്കിൽ...

തെളിവു​ണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തുവിട​ട്ടെ; അല​െൻറയും ത്വാഹയുടെയും വീട്ടിലെത്തി ചെന്നിത്തല

text_fields
bookmark_border
തെളിവു​ണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തുവിട​ട്ടെ; അല​െൻറയും ത്വാഹയുടെയും വീട്ടിലെത്തി ചെന്നിത്തല
cancel

കോഴിക്കോട്​: പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന അലൻ ഷു​ഹൈബി​​​െൻറയും ത്വാഹ ഫസലി​​​െൻറയും വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. യു.എ.പി.എ കേസ്​ എൻ.ഐ.എ ഏറ്റെടുത്ത സാഹചര്യം വിശദീകരിക്കണ മെന്നും വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തിൽ ഇടപെടുന്നത്​ രാഷ്​ട്രീയ ലക്ഷ്യത്തോടെയല്ല. മനുഷ്യാവകാശ പ്രശ്​നമായതിനാലാണ്​ ഇടപെടുന്നത്​. യുവാക്കൾക്കെതിരെ യു​.എ.പി.എ ചുമത്തിയത്​ ചട ്ടംലംഘിച്ചാണ്​. പൊലീസ്​ പറയുന്നതാണ്​ ശരിയെന്ന്​ ഭരിക്കുന്നവർ വിശ്വസിക്കരുത​്​. അലനും ത്വാഹക്കുമെതിരെ തെളി വുണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്തുവിട​ട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ്​ നേരത്തെ കെട്ടിചമച്ച കേസാണിതെന്ന്​ അല​​​െൻറ മാതാപിതാക്കൾ ആരോപിച്ചു. പുലർച്ചെ നാലുമണിയോടെയാണ്​ പൊലീസ്​ വീട്ടിലെത്തിയത്​. വാറണ്ടില്ലാതെയാണ് വീട്ടിൽ തെരച്ചിൽ നടത്തിയത്​. അല​േൻറതെന്ന്​ പറഞ്ഞ്​ ഒരു ഫോൺ മാത്രമാണ്​ കൊണ്ടുപോയത്​. ചില പുസ്​തകങ്ങൾ എടുത്തെങ്കിലും അത്​ തങ്ങളുടേതാണ്​ പറഞ്ഞതോടെ അവിടെ വെച്ചു.

പുസ്​തകങ്ങൾ എല്ലാം പഴയതാണ്​. അഞ്ചാം ക്ലാസ്​ മുതൽ സെൻട്രൽ ലൈബ്രറിയിലെ അംഗമായിരുന്ന അലൻ നല്ല വായാനാശീലമുള്ള വ്യക്തിയായിരുന്നു. പുസ്​തകങ്ങൾ കൊണ്ടുനടന്ന്​ വിൽക്കുകയും ചെയ്​തിരുന്നു. എന്നാൽ പൊലീസ്​ നേരത്തെ തയാറാക്കിയത്​ പ്രകാരം പ്രവർത്തിച്ചു. യു.എ.പി.എ എന്നെഴുതിയ പേപ്പറിലാണ്​ തങ്ങളെ ഒപ്പിടീപ്പിച്ചതെന്നും അല​​​െൻറ പിതാവ്​ ഷുഹൈബ്​ പറഞ്ഞു.

അലനെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല. അതിനാൽ സാധാരണ ഗതിയിൽ ജാമ്യം ലഭിക്കുമെന്നാണ്​ കരുതിയത്​. എന്നാൽ പിന്നീടാണ്​ കേസ്​ എൻ.ഐ.എക്ക്​ കൈമാറിയത്​ അറിഞ്ഞത്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കല്ല സി.പി.എം നേതാക്കൾ മറുപടി പറയുന്നത്. പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സി.പി.ഐ നേതാക്കളുടെ ആരോപണങ്ങളിൽ ഭയമില്ലെന്ന് സബിത വ്യക്തമാക്കി.

ഹൈസ്​കൂൾ മുതൽ സാംസ്​കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന വ്യക്തിയാണ്​ ത്വാഹയെന്ന്​ മാതാപിതാക്കൾ പറഞ്ഞു. വീട്ടിൽ നിന്ന്​ കണ്ടെടുത്ത പുസ്​തകങ്ങൾ ഇതിന്​ മുമ്പ്​ അവിടെ കണ്ടിരുന്നില്ല. പൊലീസ്​ നിർബന്ധിച്ച്​ മുദ്രാവാക്യം വിളിപ്പിക്കുകയാണ്​ ചെയ്​തതെന്നും ത്വാഹയുടെ സഹോദരൻ ഇജാസ് പറഞ്ഞു.

പ്രാദേശിക സി.പി.എം നേതാക്കൾ പിന്തുണയുമായി വീട്ടിലെത്താറുണ്ട്​. കേസ്​ എൻ.ഐ.എയിൽ നിന്നും പൊലീസ്​ തിരിച്ചെടുക്കണമെന്നും ഇജാസ്​ ആവശ്യപ്പെട്ടു.

അല​​​െൻറയും ത്വാഹയുടെയും വീട്​ ഇന്നലെ പ്രതിപക്ഷ ഉപനേതാവ്​ എം.കെ മുനീർ സന്ദർശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ രമേശ്​ ചെന്നിത്തലയുടെ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsAlanUAPA caseTaha
News Summary - Ramesh Chennithala visit the patents of alan and Taha in UAPA case - Kerala news
Next Story