നീങ്കൾ തലൈവർ; കേരളത്തിൻ കാണി...
text_fieldsഇടുക്കി: ആദിവാസി സേങ്കതമായ ഇടമലക്കുടിയിലേക്ക് പുതുവത്സരദിനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലകയറി എത്തുേമ്പാൾ മുതുവ സമുദായ മൂപ്പന്മാരും കാണിയും സ ്ത്രീകളുമടക്കം കാത്തുനിൽക്കുകയായിരുന്നു തലസ്ഥാനമായ സൊസൈറ്റിക്കുടിയിൽ.
< p>അരികിലേക്ക് ഇരച്ചെത്തിയ സമൂഹം അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ് റത്. ‘നീങ്കൾ തലൈവർ, കേരളത്തിൻ കാണി’ വയോധികരായ അഞ്ചമ്മയും ഇന്ദിരയും വിളിച്ചുകൊടുത്തത് ജനം ആർത്തുവിളിച്ചു. ഇന്ദിരഗാന്ധിയുടെ ചിത്രം ഇന്നും കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന അഞ്ചമ്മയും ഇതുവരെ കോൺഗ്രസിനുമാത്രമേ വോട്ട് ചെയ്തിട്ടിള്ളൂവെന്ന് അഭിമാനിക്കുന്ന ഇന്ദിരക്കുമൊപ്പം യുവതികളും വിദ്യാർഥികളുമുൾപ്പെടെ പങ്കുചേർന്നതോടെ പുതുവർഷ ആഘോഷ ലഹരിയിലായി ആദിവാസി സേങ്കതം.ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചപ്പോൾ കരഘോഷം. പതിവുതെറ്റാതെ കാടും മേടും താണ്ടി രാഷ്ട്രീയതിരക്കുകൾക്ക് അവധി നൽകി പ്രതിപക്ഷനേതാവ് ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പുതുവർഷദിനം ചെലവഴിക്കുന്നത് ഇത് ഒമ്പതാം തവണയാണ്.
കെ.പി.സി.സി പ്രസിഡൻറായിരിക്കെ ആവിഷ്കരിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായായിരുന്നു ആദിവാസി കുടിയിലേക്കുള്ള ചെന്നിത്തലയുടെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
