സെൻകുമാറിനെ ഡി.ജി.പിയാക്കിയത് താൻ ചെയ്ത മഹാ അപരാധം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ടി.പി സെൻകുമാറിനെ ഡി.ജി.പിയാക്കിയത് താൻ ചെയ്ത മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ച െന്നിത്തല. ഒരു മലയാളി ഉദ്യോഗസ്ഥൻ ഡി.ജി.പിയാവട്ടെ എന്ന് കരുതിയാണ് അത്തരമൊരു തീരുമാനമെടുത്തത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് സീനിയോരിറ്റിയിൽ മുന്നില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം ജനങ്ങളെ കബളിപ്പിക്കാനുള്ള പരിപാടിയാണ്. ഇടതു സർക്കാറിന് ഇനി 11 മാസങ്ങൾ മാത്രമാണുള്ളത്. 2021 ഫെബ്രുവരി ആദ്യമോ മാർച്ച് ആദ്യമോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഈ 11 മാസങ്ങൾ കൊണ്ട് എങ്ങനെ ആഗോള നിക്ഷേപക സംഗമത്തിലെ പദ്ധതികൾ നടപ്പാക്കുമെന്നും ചെന്നിത്തല ചോദിച്ചു.
വ്യവസായികളുമായി പ്രാഥമിക ചർച്ച നടത്താൻ പോലും സമയം കിട്ടില്ല. കേരളത്തിലെ ജനങ്ങളോട് ആത്മാർഥത ഉണ്ടായിരുന്നുവെങ്കിൽ ഭരണത്തിലേറി ആദ്യ രണ്ട് വർഷത്തിനകം നിക്ഷേപക സംഗമം നടത്താമായിരുന്നു. കാലാവധി പൂർത്തിയാകാനിരിക്കെ നിക്ഷേപക സംഗമം നടത്തുന്നത് ജനങ്ങളുെട കണ്ണിൽ പൊടിയിടാനാണെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
