രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് 'പടയൊരുക്കം'
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് പടയൊരുക്കം. യു.ഡി.എഫ് നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് നവബംര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന യാത്രക്ക് നാമകരണം നടത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് പാറ്റൂര്‍ ജംഗ്ഷനിലായിരുന്നു പരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ആര്‍.എസ്.പി നേതാവ് എ.എ അസീസ്,ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.എന്‍ നായര്‍, സി.എം.പി നേതാവ് എം.പി സാജു, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ദേവരാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനല്‍ എന്നിവര്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
