പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം, മുഖ്യമന്ത്രിയുടെ ഓഫിസിൽ കൊള്ള -ചെന്നിത്തല
text_fieldsകോഴിക്കോട്: സി.പി.എമ്മിനും സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ കൊള്ള നടക്കുന്നു. ഇരുവരും ഉൾപ്പെട്ട ഒരു കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ട്. പാർട്ടിയും സർക്കാറും കസ്റ്റഡിയിലായിരിക്കുകയാണ്. ഇതിന് മറുപടി ജനങ്ങൾ നൽകും.
അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സി.പി.എമ്മിന് എങ്ങനെ കഴിയുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ഈ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ആരെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കൊള്ളക്കാരേയും കള്ളന്മാരേയുമെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ മതിയാവൂ.
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണെന്നും ചെന്നിത്തല പറഞ്ഞു.