ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികൾ -ചെന്നിത്തല
text_fieldsകാസർകോട്: ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികളെ പോലെ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്ര രണ്ടാംദിന പര്യടനത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെയും യു.ഡി.എഫിനെയും ഇല്ലായ്മ ചെയ്യുക എന്നതാണ് രണ്ടു പേരുടെയും ലക്ഷ്യം. അവർ തമ്മിലുള്ള അന്തർധാരയും ബലപ്പെടുകയാണ് എന്നതിെൻറ സൂചനകളാണ് തില്ലങ്കേരി മോഡൽ. ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനമാണ് മിസോറാം ഗവർണർ കസേരയിലിരുന്ന് ശ്രീധരൻ പിള്ള ചെയ്യുന്നത്.
ചലച്ചിത്ര അവാർഡ് നേരിട്ടു കൊടുക്കാതെ ചലച്ചിത്ര പ്രവർത്തകരെ അപമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഐശ്വര്യ യാത്രക്ക് വമ്പിച്ച ജനപിന്തുണയാണുണ്ടാകുന്നത്. ഇടത് ഭരണത്തോടുള്ള കടുത്ത എതിർപ്പ് സ്വീകരണങ്ങളിൽ നിന്നും വ്യക്തമാണ്. സർക്കാരിെൻറ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ വട്ടപ്പൂജ്യമാണ് നൽകാനാവുക. ജില്ലയോടുള്ള അവഗണന സർക്കാർ തുടരുകയാണ്. സർക്കാർ പ്രഖ്യാപിച്ച ഒരു ആശ്വാസ നടപടിയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കുന്നില്ല. ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ പോയി നേടിയ ഉത്തരവ് പോലും നടപ്പാക്കാൻ സർക്കാർ തയാറാവുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജില്ലക്ക് മുന്തിയ പരിഗണന നൽകും. കാസർകോട് മെഡിക്കൽ പൂർത്തീകരിക്കും. സമഗ്ര വികസനത്തിന് നടപടി സ്വീകരിക്കും.കേന്ദ്ര സർക്കാരിെൻറ അനാസ്ഥയുടെയും സംസ്ഥാന സർക്കാരിെൻറ പിടിപ്പുകേടിെൻറയും ഉദാഹരണമാണ് ഭെൽ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ബുധനാഴ്ച ഈ വിഷയം പാർലമെൻറിൽ ഉന്നയിക്കും.
ശമ്പള പരിഷ്കരണത്തിൽ പൊലീസുകാരെ പാടേ തഴഞ്ഞിരിക്കുകയാണ്.ഇത് പുനഃപരിശോധിക്കണം. മുന്നാക്ക സമുദായത്തിനുള്ള 10 ശതമാനം സംവരണത്തെ യു.ഡി.എഫ് ഇപ്പോഴും സ്വാഗതംചെയ്യുന്നു. പിന്നാക്ക സമുദായങ്ങൾക്കുള്ള കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാവരുത് എന്നു മാത്രമാണ് മുസ്ലിംലീഗ് പറഞ്ഞത്. അതിൽ എന്താണ് തെറ്റ്? ക്രൈസ്തവ, മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സി.പി.എം തെറ്റിദ്ധാരണ പരത്തുകയാണ്. ഇതിനായി വ്യാപക പ്രചരണമാണ് നടത്തുന്നത്.
കേരള യാത്ര അവസാനിക്കുേമ്പാഴേക്ക് തർക്കങ്ങളില്ലാതെ സീറ്റു വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

