Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രി പേടിത്തൊണ്ടന്‍, ഭയം മാറാൻ ഹൊറര്‍ സിനിമ കാണിക്കണമെന്ന് രമേശ് ചെന്നിത്തല
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പേടിത്തൊണ്ടനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഭയമാണ്. അദ്ദേഹത്തെ ഫോബിയ പിടികൂടിയതാണ്. ഭയം മാറ്റാൻ അദ്ദേഹത്തെ ഹൊറർ സിനിമ കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് ഇറങ്ങുന്നത്. എന്തിനാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് ഇത്രയും വലിയ പൊലീസ് സന്നാഹം. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്ര പൊലീസ് സന്നാഹം ഉണ്ടായിട്ടില്ല. അദ്ദേഹം പേടിത്തൊണ്ടനായി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

