അസഹിഷ്ണുത മുഖ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പ്രതിപക്ഷത്തിനു നേരെ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറുന്നതെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ വിമർശനങ്ങളെ ഉൾക്കൊള്ളാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സർക്കാറിനെ വിമർശിക്കുേമ്പാൾ അതിനെ സമചിത്തതയോടെയാണ് നേരിടേണ്ടത്. പ്രശ്നങ്ങൾ മനസിലാക്കി ഉചിത നടപടി സ്വീകരിക്കുകയാണ് മികച്ച ഭരണാധികാരി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
താനൂരിൽ ക്രൂരമായ അക്രമങ്ങൾ നടന്നിരുന്നുവെന്നത് യാഥാർഥ്യമാണ്. അക്രമങ്ങളിൽ പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. ഭരണകക്ഷിയെ സഹായിക്കാനും മുസ്ലീം ലീഗിനെയും യുഡിഎഫിനെയും കള്ളക്കേസിൽ കുടുക്കാനുമുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചത്. സംഭവ സ്ഥലത്തെ സ്ത്രീകൾ നൽകുന്ന മൊഴികളൊന്നും പൊലീസ് രേഖപ്പെടുത്താറില്ല. പൊലീസിെൻറത് ഏകപക്ഷീയ നടപടിയെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, അക്രമം നിയന്ത്രിക്കാനോ തടയാനോ പൊലീസിനായില്ല. ആകാശത്തേക്ക് വെടിെവക്കുകയും മുസ്ലീം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയുമാണ് പൊലീസ് ചെയ്തത്. പൊലീസ് നടപടിക്കെതിരെ പ്രാദേശിക സി.പി.എം നേതൃത്വം തന്നെ പ്രതിഷേധം ഉയർത്തി. എന്നിട്ടും മുഖ്യമന്ത്രി പൊലീസിനെ ന്യായികരിച്ചത് മോശമായി. പൊലീസ് എഴുതിനൽകുന്നത് വായിക്കാനുള്ള ആളല്ല മുഖ്യമന്ത്രി. അവിടെ നടന്ന അക്രമ പ്രവർത്തനങ്ങളും പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ നരനായാട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. പൊലീസിെൻറ അക്രമങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടു നിൽക്കുകയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് പ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകരെയും അടിച്ചമർത്താമെന്ന വ്യാമോഹം വേണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
