സി.ബി.ഐയെ സർക്കാർ തടയുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സി.ബി.ഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ അധാർമികമായ തീരുമാനമാണ് എടുക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അഴിമതി മൂടിവെക്കാനുള്ള വലിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ തിരുമാനം. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നത്. തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സി.ബി.ഐയെ വിലക്കുന്നത്. പക്ഷെ ലൈഫ് അഴിമതിക്കേസാണ്. മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി കേസുകൾ കേന്ദ്ര അന്വേഷിക്കണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സി.പി.എമ്മിന് ഹാലിളകിയത്'.
സി.പി.എമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന സി.പി.ഐയും ഇതിനെ പിന്താങ്ങുകയാണ്. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.